അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിൽ ജർമ്മനിയുടെ മോശം പ്രകടനത്തിന് താൻ ഉത്തരവാദിയാണെന്ന ഫുട്‍ബോൾ പണ്ഡിറ്റിന്റെ വിചിത്രമായ അവകാശവാദത്തിന് മറുപടിയുമായി റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്. ലോക കപ്പിൽ ടീമിൽ പോലും ഇല്ലാതിരുന്ന ക്രൂസിനെതിരെയാണ് വിമർശനം ഉയർന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഖത്തറിൽ നടന്ന ഫിഫ ലോക കപ്പിൽ നിരവധി റയൽ മാഡ്രിഡ് കളിക്കാർ ഉണ്ടായിരുന്നപ്പോൾ, അന്താരാഷ്ട്ര ഡ്യൂട്ടിയിൽ ഇല്ലാത്തവരിൽ പ്രമുഖൻ ആയിരുന്നു ക്രൂസ്. സ്വന്തം രാജ്യമായ ജർമ്മനി ആദ്യ ഘട്ടത്തിൽ തന്നെ പുറത്തേക്ക് പോകുന്നത് ക്രൂസ് കണ്ടത് വീട്ടിൽ ഇരുന്നാണ്.
2021 ജൂലൈയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിനാൽ ലോക കപ്പിനുള്ള ഹാൻസി ഫ്ലിക്കിന്റെ ടീമിലേക്ക് ക്രൂസിനെ പരിഗണിച്ചില്ല. എന്നിരുന്നാലും, ജർമ്മനി ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായതിന് മാധ്യമ പ്രവർത്തകയായ ക്രിസ്റ്റീന ക്യൂബെറോ എന്തിനാണ് ക്രൂസിനെ കുറ്റപെടുത്തിയതെന്നാണ് ആരാധകരും ചോദിക്കുന്നത്.
സ്പാനിഷ് ടിവി ഷോയായ എൽ ചിറിൻഗുയിറ്റോയിൽ സംസാരിച്ച ക്യൂബെറോ ക്രൂസിനെ ലോകകപ്പിലെ ഏറ്റവും വലിയ നിരാശയിൽ ഒന്നായി വിചിത്രമായി വിശേഷിപ്പിച്ചു. ജർമ്മനിയുടെ മോശം പ്രകടനത്തിന് അവനാണ് ഉത്തരവാദിയെന്ന് അവർ അഭിപ്രായപ്പെട്ടു.
ടെലിവിഷനിലെ ക്യൂബെറോയുടെ വിചിത്രമായ അവകാശവാദത്തോട് പ്രതികരിക്കാൻ 32 കാരനായ അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ:
“ആരെങ്കിലും കുറ്റപ്പെടുത്തുമെന്ന് എനിക്കറിയാമായിരുന്നു.”
Read more
അതുപോലെ തന്നെ റയലിൽ ക്രൂസിന്റെ സഹതാരം വിൻഷ്യസിനെയും മാധ്യമപ്രവർത്തക കളിയാക്കിയിരുന്നു . ഇതിനും നല്ല ട്രോളുകൾ വരുന്നുണ്ട്..