വ്യാഴാഴ്ച നടന്ന ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ഗോളിന് കാരണമായ പെനാൽറ്റി അനുവദിച്ച അമേരിക്കൻ റഫറിയെ ഘാന കോച്ച് ഓട്ടോ അഡോ വിമർശിച്ചു, ഇത് “ഒരു പ്രത്യേക സമ്മാനം” എന്ന് വിശേഷിപ്പിച്ചു. രണ്ടാം പകുതിയിലെ ഒരു 50/50 പെനാൽറ്റി ഗോളാക്കുന്നതിൽ റൊണാൾഡോ വിജയിക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു, അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമായി അദ്ദേഹം മാറി.
ഘാനയെ 3-2നാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. “ഗോൾ നേടിയതിന് , അഭിനന്ദനങ്ങൾ. എന്നാൽ ഇത് ശരിക്കും ഒരു സമ്മാനമായിരുന്നു. ശരിക്കും ഒരു സമ്മാനം,” അഡോ പറഞ്ഞു. “ഇനി എന്ത് പറയാൻ? (അത്) റഫറിയിൽ നിന്നുള്ള ഒരു പ്രത്യേക സമ്മാനമായിരുന്നു.
അമേരിക്കൻ റഫറി ഇസ്മായിൽ എൽഫത്തിനെതിരായ അഡോയുടെ വിമർശനം കടുത്ത ഭാക്ഷയിൽ ഉള്ളതായിരുന്നു. റഫറിക്ക് എതിരായ പരിശീലകന്റെ ഈ പറച്ചിൽ എന്തായാലും ഫിഫയെ കുഴപ്പത്തിലാക്കും ഘാനയുടെ നേരിയ തോൽവിക്ക് കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ, “റഫറി” എന്ന് അഡോ പ്രതികരിച്ചു.
ഘാന ഡിഫൻഡർ മുഹമ്മദ് സാലിസു പെനാൽറ്റിക്ക് വേണ്ടി റൊണാൾഡോയെ ഫൗൾ ചെയ്തില്ലെന്ന് അഡോയ്ക്ക് തോന്നി, കൂടാതെ ഉദ്യോഗസ്ഥർ VAR ഉപയോഗിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. പോർച്ചുഗൽ നായകന്റെ മിടുക്ക് കൊണ്ട് മാത്രമാണ് ആ പെനാൽറ്റി കിട്ടിയതെന്ന് ആ സമയം കംമെന്ടറി ബോക്‌സും പറഞ്ഞിരുന്നു. എന്തായാലും 5 ലോകകപ്പിൽ ഗോൾ അടിക്കുക എന്ന് പറഞ്ഞാൽ നിസാരമായ ഒരു നേട്ടം അല്ലെന്നും അതിനെ അംഗീകരിക്കണമെന്നും റൊണാൾസോ ആരാധകർ പറഞ്ഞു.