ഗോവയിൽ ബ്ലാസ്റ്റേഴ്സിനോട് ഗോ ബാക്ക് പറഞ്ഞ് എഫ് സി ഗോവയുടെ മിന്നും കുതിപ്പ്, കളി മറന്ന കേരളം ഏറ്റുവാങ്ങിയത് അർഹിച്ച തോൽവി

അത്ഭുതങ്ങൾ സംഭവിച്ചില്ല, ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന് എഫ് സി ഗോവയുടെ മുന്നിൽ തോൽവി. കളിയിൽ ഉടനീളം തകർത്ത് കളിച്ച ഗോവ കേരളത്തെ ഏകപക്ഷിയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. കേരള ഗോൾകീപ്പർ സച്ചിന്റെ മികവ് ഇല്ലായിരുന്നെങ്കിൽ ടീമിന്റെ പരാജയത്തിന്റെ ഭാരം ഇതിലും കൂടുമായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് റൗളിൻ ബോർജസാണ് ഗോവയുടെ വിജയഗോൾ നേടിയത്.

കളിയുടെ തുടക്കം മുതൽ ഗോവൻ ആധിപത്യമാണ് കണ്ടത്. കേരളം താരങ്ങളെ ഓരോരുത്തരെയും നന്നായി പഠിച്ചാണ് ഗോവ കളത്തിൽ ഇറങ്ങിയത് . ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ ഒന്നും തന്നെ കളത്തിൽ കണ്ടില്ല. മറ്റ് ടീമുകൾക്ക് എതിരെ സീസണിൽ കളിച്ച പോലെ ഒരു മികവ് ബ്ലാസ്റ്റേഴ്സിന് കാണിക്കാൻ ആയില്ല. തുടക്കം മുതൽ അവസാനം വരെ ഗോവൻ ആധിപത്യം ആയിരുന്നു കണ്ടത്. പ്രതിരോധവും മധ്യനിരയും പ്രതിരോധവും എല്ലാം പൂർണ മികവിൽ ആയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പലവട്ടം പരീക്ഷിക്കപെട്ടു. ഇതിനിടയിൽ മുന്നിൽ എത്താൻ കിട്ടിയ സുവർണാവസരം പെപ്ര കളഞ്ഞുകുളിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് തളർന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് കിട്ടിയ ഫ്രീകിക്കിന് കാലുവെച്ച റൗളിന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ അലസ സമീപനം മുതലെടുത്ത് ഗോൾ അടിക്കുക ആയിരുന്നു.

രണ്ടാം പകുതിയിലും നന്നായി തന്നെ കളിച്ച ഗോവ കൂടുതൽ ഗോൾ അടിക്കുമെന്ന് തോന്നിച്ചു. പലപ്പോഴും പ്രതിരോധവും സച്ചിനും രക്ഷകരാകുന്ന കാഴ്ചയും കാണാൻ സാധിച്ചു. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ ആകട്ടെ മിസ് പാസുകളിൽ കലാശിച്ചതോടെ ടീം തോൽവി ഉറപ്പിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം