547 ദിവസങ്ങള്‍ക്കു ശേഷം ഗോള്‍; ഒസിലിന് ഇത് ആഹ്ളാദ നിമിഷം

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെയുമൊക്കെ പ്ലേ മേക്കറായിരുന്ന മെസൂട്ട് ഒസില്‍ ഇപ്പോള്‍ തുര്‍ക്കിയിലെ ഫെനര്‍ബാഷെയുടെ പാളയത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും രസിച്ചിരുന്ന ഒസില്‍ ഏറെ നാളായി വലയില്‍ പന്തെത്തിച്ചിട്ട്. പതിനെട്ട് മാസത്തോളം ഒസിലിന്റെ ബൂട്ട് നിശ്ശബ്ദത പേറിയലഞ്ഞു. 547 ദിവസങ്ങള്‍ക്കൊടുവില്‍ ആ ഗോള്‍ വരള്‍ച്ചയ്ക്ക് ഒസില്‍ അന്ത്യം കുറിച്ചു.

്ശ

തുര്‍ക്കിഷ് സൂപ്പര്‍ ലിഗയില്‍ അഡാന ഡെര്‍മിസ്‌പോറിന്റെ വല കുലുക്കിയാണ് ഒസില്‍ ഗോള്‍ വഴിയില്‍ തിരിച്ചെത്തിയത്. കളി തീരാന്‍ പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഗോള്‍വര കടത്തിയ ഒസില്‍ ഫെനര്‍ബാഷെയ്ക്ക് 1-0ന്റെ വിജയവും സമ്മാനിച്ചു.

തുര്‍ക്കി ക്ലബ്ബിന്റെ കുപ്പായത്തില്‍ ഒസിലിന്റെ ആദ്യ ഗോളായും അതുമാറി. വര്‍ഷാദ്യം ഫെനര്‍ബാഷയിലെത്തിയ ഒസില്‍, 2020 ഫെബ്രുവരിയില്‍ ആഴ്‌സനലിനുവേണ്ടിയായിരുന്നു ഇതിന് മുന്‍പ് സ്‌കോര്‍ ചെയ്തത്.

Latest Stories

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?