മഴയിലും തളരാത്ത ആവേശം, ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

കഴിഞ്ഞ സീസണിൽ സംഭവിച്ച അപമാനത്തിനും കിട്ടിയ പണിക്കും കേരള ബ്ലാസ്റ്റേഴ്‌സ് കൊടുക്കുന്ന തിരിച്ചടിക്കാണ് ഒരു ജനത മുഴുവൻ ആഗ്രഹിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ ബാംഗ്ലൂർ എഫ് സിയെ കൈയിൽ കിട്ടുമ്പോൾ ഒരു മറുപണി നൽകാൻ ബ്ലാസ്റ്റേഴ്‌സ് ടീമും ആഗ്രഹിച്ചിരുന്നു. എന്തായാലും മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിലെങ്കിലും ആവേശവും പ്രതീക്ഷയും നൽകുന്ന മികച്ച ഫുട്‍ബോൾ കളിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

കേരളത്തിന്റെ മുന്നേറ്റത്തോടെ തന്നെയാണ് ആദ്യ പകുതി ആരംഭിച്ചത്. മഴയിലും തളരാത്ത ആവേശത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നേറിയപ്പോൾ ബാംഗ്ലൂർ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ഓരോ മിനിട്ടിലും അലമുറയിടുന്ന കാണികളുടെ ആവേശം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അവരുടെ കാലുകളിലേക്ക് പടർത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് കാണാനും അഴകുണ്ടായിരിക്കുന്നു.

ജാപ്പനീസ് താരം സക്കായി, സൂപ്പർ താരം ലൂണ എന്നിവർ നടത്തിയ മുന്നേറ്റങ്ങൾ എല്ലാം ബാംഗ്ലൂർ ബോക്സിൽ ഭീതി വിതച്ചു. അതിൽ തന്നെ സക്കായി നടത്തിയ പല നീക്കങ്ങളിലും ഗാലറിയിൽ ആവേശം വിതച്ചു. മറുവശത്ത് ബാംഗ്ലൂർ നടത്തിയ മുന്നേറ്റങ്ങളിൽ ചിലതും ബ്ലാസ്റ്റേഴ്സിനെയും വിറപ്പിച്ചു, റോഷൻ സിംഗ് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും മധ്യനിരയും ആദ്യ പകുതിയിൽ ഉടനീളം കാണിച്ച ഒത്തൊരുമയും ടീമിന് കരുത്ത് പകരുന്ന കാര്യമായിരിക്കും. ദിമിത്രിസോസ് ഇല്ലാതെ മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് ആദ്യ പകുതിയിൽ മൂർച്ച കുറവായിരുന്നു, ആ പാളിച്ചകൾ പരിഹരിക്കാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത പകുതിയിൽ ശ്രമിക്കുക.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം