ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ മുഖങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. തങ്ങളുടെ ഫുട്ബോൾ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് ഇരുവരും ഇപ്പോൾ സഞ്ചരിക്കുന്നത്. എന്നാലും തങ്ങളുടെ ഫോമിന്റെ കാര്യത്തിൽ ഇത് വരെ മഠം അവർ വരുത്തിയിട്ടില്ല. ഇപ്പോഴും തകർപ്പൻ പ്രകടനമാണ് ഇരുവരും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്.
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയത് സ്പാനിഷ് താരമായ റോഡ്രിയായിരുന്നു. വിനീഷ്യസ് ജൂനിയറിൽ പേരായിരുന്നു എടുത്ത് കേട്ടിരുന്നെങ്കിലും അവസാന നിമിഷമായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നഷ്ടമായത്. അതിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഫുട്ബോളിലെ ഏറ്റവും മികച്ച താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് താരം.
റോഡ്രി പറയുന്നത് ഇങ്ങനെ:
“ഒരു സംശയവും വേണ്ട. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ്. ഒരുപാട് ടാലന്റ് ഇല്ലാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയോട് കിടപിടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അവർക്കെതിരെ കളിച്ച താരങ്ങൾക്ക് വ്യത്യാസം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി ബോക്സിനകത്താണ് അപകടകാരി”
റോഡ്രി തുടർന്നു:
“എന്നാൽ മെസ്സി അങ്ങനെയല്ല.കളത്തിന്റെ ഏതു ഭാഗത്തും മെസ്സി അപകടകാരിയാണ്.മെസ്സിക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ,നമ്മൾ അപകടത്തിലാണ് എന്നത് നമ്മൾ തന്നെ ചിന്തിക്കും.ഞാൻ അദ്ദേഹത്തിനെതിരെ ആദ്യമായി കളിച്ച സമയത്ത് ബോൾ റിക്കവർ ചെയ്യാൻ ശ്രമിച്ചിരുന്നു.അദ്ദേഹം എന്നെ വട്ടം കറക്കി. എന്നെ സംബന്ധിച്ചിടത്തോളം ഒരല്പം മോശം ഫീലിംഗ് ആയിരുന്നു അത് ” റോഡ്രി പറഞ്ഞു.