ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ഇന്ത്യക്ക് ഫിഫ ലോകകപ്പ് കളിക്കാനുള്ള കഴിവുണ്ടെന്ന് ഗോകുലം കേരളയുടെ മുഖ്യ പരിശീലകൻ അൻ്റോണിയോ റുവേഡ പറയുന്നു. എന്നാൽ ക്ലബ് ഫുട്ബോൾ ഘടന പ്രൊഫഷണലായാൽ മാത്രമേ അത് സംഭവിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷ ഫുട്‌ബോളിലെ (ഐഎസ്എൽ, ഐ-ലീഗ്) മികച്ച രണ്ട് ഡിവിഷനുകളെ കൂടുതൽ സംഘടിതവും മത്സരപരവുമാക്കാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) സ്പെയിൻകാരൻ കോച്ച് അഭ്യർത്ഥിച്ചു.

“ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ നല്ല അവസരമുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ നിങ്ങളുടെ ഒന്നാം ഡിവിഷനിലും രണ്ടാം ഡിവിഷനിലും 12 ടീമുകളും 14 ടീമുകളും ഉള്ളപ്പോൾ നിങ്ങൾക്ക് ലോകകപ്പ് കളിക്കാൻ കഴിയില്ല. നിങ്ങൾക്ക് വളരെയേറെ ടീമുകൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ദേശീയ ടീമിന് നല്ലതാണ്.” ഹൈദരാബാദിൽ ശ്രീനിധി ഡെക്കാനെതിരായ ഗോകുലത്തിൻ്റെ ഐ-ലീഗ് ഓപ്പണറിൻ്റെ തലേന്ന് വാർത്ത സമ്മേളനത്തിൽ റുയേഡ പറഞ്ഞു.

ഇന്ത്യൻ പുരുഷ ക്ലബ് ഫുട്ബോൾ പിരമിഡിലെ രണ്ടാം ഡിവിഷനായ ഐ-ലീഗിൽ ഈ സീസണിൽ 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) മുൻനിര ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 13 ടീമുകളും പങ്കെടുക്കുന്നു. റുയേഡ ഇന്ത്യയിൽ പരിഹരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു പ്രശ്നം ലീഗുകളുടെ സമയോചിതമായ നടത്തിപ്പാണ്. ഫെബ്രുവരിയിൽ പുറത്തിറക്കിയ 2024-25 വർഷത്തേക്കുള്ള എഐഎഫ്എഫ് കലണ്ടർ പ്രകാരം, ഐഎസ്എൽ ‘സെപ്റ്റംബർ മധ്യത്തിലും’ ഐ-ലീഗ് ‘ഒക്ടോബർ പകുതിയിലും’ ആരംഭിക്കേണ്ടതായിരുന്നു. സെപ്തംബർ 13ന് നിശ്ചയിച്ച പ്രകാരം ഐഎസ്എൽ ആരംഭിച്ചപ്പോൾ, ഐ-ലീഗ് ഒരു മാസത്തിലേറെ നീണ്ടു പോയിട്ടുണ്ട്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 2100 കോടി കൈക്കൂലിയും അമേരിക്കന്‍ കേസും!; 'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!