ഇന്നും ജയിച്ചില്ല; വീണ്ടും നിരാശ സമ്മാനിച്ച് ഗോകുലം എഫ്‌സി

ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതീക്ഷയയാ ഗോകുലം എഫ്‌സി ഇന്നും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. പോയിന്റ് പട്ടികയില്‍ അവസാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് സ്വന്തം തട്ടകത്തില്‍ ഗോകുലം തോറ്റു. മൂന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ഗോകുലം തോറ്റത്.

2-1ന് മുന്നില്‍ നിന്നശേഷമാണ് ദുര്‍ബലരായ ചര്‍ച്ചിലിനോട് ഗോകുലം തോല്‍വി വഴങ്ങിയത്. ഇഞ്ചുറി സമയത്ത് ലഭിച്ച പെനാല്‍റ്റി ചര്‍ച്ചിലിന് ജയം നല്‍കുകയായിരുന്നു. മുഹമ്മദ് ഇര്‍ഷാദ്, കെ.സല്‍മാന്‍, മഹമ്മൂദ് അല്‍അജ്മി, ലാല്‍ഡംപൂയിയ എന്നിവര്‍ക്ക് ആദ്യ പതിനൊന്നില്‍ ഇടം നല്‍കിയാണ് ഗോകുലം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ചര്‍ച്ചിലിനെ നേരിട്ടത്.

അതേസമയം, ഐലീഗില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാതെയെത്തിയ ചര്‍ച്ചില്‍ ഗോകുലത്തിനോട് ഐലീഗില്‍ ഇതുവരെയുള്ള കടം വീട്ടി. ആദ്യം ലീഡെടുത്ത ചര്‍ച്ചില്‍ 14ാം മിനുട്ടില്‍ ഒപ്പമെത്തി. ചര്‍ച്ചിലിന്റെ ആദ്യ ഗോള്‍ ഒഗ്ബാ കാലുവിന്റെ വകയായിരുന്നുവെങ്കില്‍ സാന്തു സിംഗാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്.

മുന്‍നിരയില്‍ ഒഡേഫ ഒക്കോലി അവസരങ്ങള്‍ നിരവധി തുറന്നെടുത്തെങ്കിലും ഫിനിഷിംഗിലെ പിഴവ് വീണ്ടും വിനയായി. 70മത്തെ മിനിറ്റില്‍ ഇമ്മാനുവേല്‍ ചിഗോസിയാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ നാലുമിനിറ്റ് പിന്നിട്ടപ്പോള്‍ കാലു വീണ്ടും ചര്‍ച്ചിലിന് സമനില സമ്മാനിച്ചു. ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ഒടുവില്‍ ഗോകുലത്തിന് തോല്‍വി സമ്മാനിച്ചു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി