മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഗോകുലത്തിന്റെ മുന്നേറ്റം ; ഐലീഗില്‍ നാലാം വിജയവുമായി പട്ടികയില്‍ ഒന്നാമത്

കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ പരാജയത്തില്‍ വിഷാദം പൂണ്ടിരിക്കുന്ന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്ന് ഗോകുലത്തിന്റെ മുന്നേറ്റം. ഇന്ന് നടന്ന ഐലീഗിലെ പോരാട്ടത്തില്‍ ട്രാവു എഫസിയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഗോകുലം കീഴടക്കി. ഈ വിജയത്തോടെ പട്ടികയില്‍ ടീം ഒന്നാം സ്ഥാനത്തേക്ക് എത്തി.

പതിവ് പോലെ കളിയുടെ തുടക്കം മുതല്‍ ഗോളടിച്ച ഗോകുലത്തിനായി ജിതിനും ലൂക്ക മാജ്‌സണുമാണ് ഗോളുകള്‍ നേടിയത്. ഗോകുലത്തിന്റെ വിദേശതാരം സ്‌ളോവേനിയന്‍ ഇന്റര്‍നാഷണല്‍ ലൂക്ക മാജ്‌സണും ട്രാവുവിന്റെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയും ഇരട്ടഗോളുകള്‍ നേടി. കളിയുടെ രണ്ടാം മിനിറ്റില്‍ ജിതിന്റെ ഗോളില്‍ മുന്നിലെത്തിയ ഗോകുലത്തെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ ഗോളില്‍ ട്രാവു ഒപ്പം പിടിച്ചെങ്കിലും 19 ാം മിനിറ്റിലും 55 ാം മിനിറ്റിലും മാജ്‌സണ്‍ ലീഡ് നേടുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒരു ഗോള്‍ കൂടി നേടിയെങ്കിലും വിജയം നേടാനായില്ല.

ഈ വിജയത്തോടെ കളിച്ച അഞ്ചു മത്സരത്തിലും തോല്‍വി അറിയാതെ മുന്നേറുകയാണ് ഗോകുലം. അഞ്ചു കളികളില്‍ നാലിലും വിജയം നേടിയ അവര്‍ ഒരു മത്സരത്തില്‍ സമനിലയിലും കുരുങ്ങി. 13 പോയിന്റുമായി ഒന്നാമതാണ് ഗോകുലം. ഇതുവരെ 15 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ച അവര്‍ അഞ്ചു ഗോളുകളാണ് വഴങ്ങിയത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി