ഫോട്ടോ പിന്നെ, ആദ്യം കളി;ഗ്രീന്‍സ്മാന് ഒന്നിനും 'ടൈമില്ല'

അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ താരം അന്റോണിയോ ഗ്രീന്‍സ്മാന് ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ലെന്ന് തോന്നും. പ്രത്യേകിച്ച് ടീമിനൊപ്പമുള്ളത്. കളിക്കാനുള്ള താല്‍പ്പര്യം അത്രയ്ക്കാണെന്നും പറഞ്ഞാണ് ടീം ഫോട്ടിയെടുക്കുന്നതിനിടെ ഓടുന്ന ഫ്രഞ്ച് സ്‌ട്രൈക്കറുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഗ്രീന്‍സ്മാന് ഈ ഓ്ട്ടം പുത്തരിയല്ല. ഇതിന് മുമ്പും രണ്ടു മൂന്ന് തവണ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഗ്രീന്‍സ്മാന്‍ ഓടിയിട്ടുണ്ട്. സഹതാരം കൈ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നുണ്ടെങ്കിലും ഗ്രീന്‍സ്മാന് കളിക്കാന്‍ ധൃതിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാസരം. ഡിപ്പോര്‍ട്ടിവോ ലാ കൊരുണയുമായുള്ള മത്സരത്തിലാണ് ഈ “ഫോട്ടോ സീരിസിലെ” അവസാന ചിത്രം വന്നത്.

ചിത്രം എന്തെങ്കിലും സൂചന നല്‍കുന്നുണ്ടോ എന്ന് ചികഞ്ഞന്വേഷണവും ഇതിനിടയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, താരങ്ങള്‍ എന്തെങ്കിലും ചെയ്യുന്നത് എന്തെങ്കിലും സൂചന നല്‍കാനാണെന്നുള്ള ധാരണ ആരാധകര്‍ക്കിടയില്‍ നൈസായി കയറിയിട്ടുണ്ട്.

ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും സമയം കളയാതെ കളിക്കാനോടിയ ഗ്രീന്‍സ്മാന് പക്ഷെ കളിയില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രകടനത്തില്‍ നിര്‍ണായക താരമായ ഗ്രീന്‍സ്മാന് ഈ സീസണില്‍ ഇതുവരെ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല എന്നത് വേറെ കാര്യം.