മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ മാനേജർ പെപ് ഗ്വാർഡിയോള തന്റെ എക്കാലത്തെയും മികച്ച ആറ് കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഉൾപ്പെടുത്തി. റൊണാൾഡോയും മെസിയും ഈ കാലഘട്ടത്തിൽ മുഴുവൻ ഫുട്‍ബോൾ കളിയുടെ മികവ് ലോകം മുഴുവൻ പ്രശസ്തി പടർത്തുന്നതിൽ അതിനിർണായക പങ്കാണ് വഹിച്ചത്. കരിയറിന്റെ അവസാന ഭാഗത്ത് ആണെങ്കിലും ഇരുവരും ഇപ്പോഴും ശക്തമായി തുടരുകായാണ്. ഇരുവരും ക്ലബ്ബിനും രാജ്യത്തിനുമായി 800-ലധികം ഗോളുകൾ നേടിയിട്ടുണ്ട്.
ഇരുവർക്കും പുറമെ പെലെ, ഡീഗോ മറഡോണ, ജോഹാൻ ക്രൈഫ്, ഫ്രാൻസ് ബെക്കൻബോവർ എന്നിവരെയും ഗാർഡിയോള തന്റെ കളിയിലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
“ഞാൻ ഒരിക്കലും പെലെ കളിക്കുന്നത് കണ്ടിട്ടില്ല” അദ്ദേഹം പറഞ്ഞു (SPORTbible പ്രകാരം). “അദ്ദേഹം കളിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അവനാണ് ഏറ്റവും മികച്ചതെന്ന് പറയുന്ന ആളുകളുമായി ഞാൻ സംസാരിച്ചു. മൂന്ന് ലോകകപ്പുകൾ നേടിയത് മാത്രമല്ല, അദ്ദേഹം ചെയ്തത്, ഫുട്‍ബോളിനെ മാറ്റി മറിച്ചു”
“പെലെ, (ഡീഗോ) മറഡോണ, (ജോഹാൻ) ക്രൈഫ്, (ലയണൽ) മെസ്സി, (ഫ്രാൻസ്) ബെക്കൻബോവർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ആണ് എന്റെ ലിസ്റ്റിൽ ഉള്ള താരങ്ങൾ.”
അദ്ദേഹം ഉപസംഹരിച്ചു:
“ഇത്തരത്തിൽ ഉള്ള താരങ്ങൾ ഉള്ളതിനാൽ തന്നെ ഫുട്‍ബോൾ കുറെ കൂടി എളുപ്പമാക്കും. നമുക്ക് സന്തോഷത്തോടെ ഫുട്‍ബോൾ കാണാനും പ്രവർത്തിക്കാനും സഹായിച്ചവരാണ് പ്രമുഖ താരങ്ങൾ .”
ഗാർഡിയോളയുടെ സിറ്റി കഴിഞ്ഞ വര്ഷം കിരീടങ്ങളിൽ പലതിലും മുത്തം ഇത്തിരുന്നു. ആ മികവ് അടുത്ത വർഷവും ആവർത്തിക്കാനാണ് അവരുടെ ശ്രമം.