ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് മേടിക്കാം,സ്റ്റേഡിയത്തില്‍ നിന്നും

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത കേരളാ ബ്ലാസ്റ്റേഴ്‌സും എഫ് സി ഗോവയും തമ്മില്‍ ഇന്ന് നടക്കുന്ന ഐ എസ് എല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള കൗണ്ടറില്‍ നിന്ന് ലഭ്യമാകും. നേരത്തെ കളി മടക്കുന്ന ദിവസങ്ങളില്‍ സ്റ്റേഡിയം ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റ് ലഭ്യമായിരുന്നില്ല.

ടിക്കറ്റ് കിട്ടാതെ ആരാധകര്‍ വലയുന്ന കാഴ്ച കളി ദിവസം പതിവായിരുന്നു.ഇതിന് ഒരാശ്വാസമായിരിക്കുകയാണ് സ്റ്റേഡിയം കൗണ്ടറില്‍ ഉള്ള ടിക്കറ്റ് വില്‍പ്പന.എന്നാല്‍ മുത്തൂറ്റിന്റെ ഔട്ട് ലെറ്റിലൂടെ ഇന്ന് ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല.

ഇന്ന് ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.ഗോവയില്‍ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ എറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനുളള സുവര്‍ണ്ണാവസരമാണിത്.ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഡേവിഡ് ജയിംസിന്റെ രണ്ടാമത്തെ ഹോം മാച്ചാണ് ഇത്.