ഹാരി കെയ്ന്‍ എതിരാളികളുടെ തട്ടകത്തില്‍ കയറി അടിക്കുന്നതിലെ രാജാവ് ; പ്രീമിയര്‍ ലീഗില്‍ താരം പിന്നിലാക്കിയത് റൂണിയെ

സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കുമ്പോള്‍ കിട്ടുന്ന ആവേശം പതിന്മടങ്ങാണെന്നാണ് പൊതുവേ കായിക താരങ്ങള്‍ പറയാറ്. നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം പക്ഷേ എതിരാളികളുടെ തട്ടകത്തില്‍ കിട്ടണമെന്നുമില്ല. എന്നാല്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ ഹാരി കെയ്‌ന്റെ കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തതയുണ്ട്. താരത്തിന് വീട്ടുമൂപ്പ് കാണി്കുന്നതല്ല ഇഷ്ടം. പകരം എതിരാളികളെ അവരുടെ തട്ടകത്തില്‍ ചെന്ന് അവര്‍ക്കിട്ട് കൊടുക്കുന്നതിലാണ്.

പ്രീമിയര്‍ ലീഗില്‍ അത്തരത്തില്‍ ഒരു റെക്കോഡ് പേരിലാക്കിയിരിക്കുകയാണ് ഹാരി കെയ്ന്‍. ടോട്ടന്‍ഹാമിന്റെ താരം പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല എവേ ഗോള്‍ നേടുന്ന താരമായി മാറി. 139 മത്സരം കളിച്ച കെയ്ന്‍ 95 ഗോളുകളാണ് നേടിയിരിക്കുന്നത്. ബ്രൈട്ടനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം 2-0 ന് ജയിച്ചതോയൊണ് കെയ്‌നും നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നാന്തരം ഒരു കൗണ്ടര്‍ അറ്റാക്കിലായിരുന്നു കെയ്ന്‍ ലക്ഷ്യം കണ്ടത്. ഇതോടെ സ്പര്‍സ് താരം പിന്നിലാക്കിയത് വെയ്ന്‍ റൂണിയുടെ 94 ഗോളുകളുടെ റെക്കോഡായിരുന്നു. 243 മത്സരങ്ങളില്‍ നിന്നുമാണ് വെയ്ന്‍ റൂണി ഈ നേട്ടം കൈവരിച്ചത്. ഈ സീസണിലെ ഗോളുകള്‍ കൂടിയായപ്പോള്‍ കെയ്‌നിന്റെ പേരില്‍ പ്രീമിയര്‍ ലീ്ഗ് ഗോളുകളുടെ എണ്ണം 178 ആയി. ്ര

പീമയര്‍ ലീഗിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ അഞ്ചാമനായിട്ടാണ് കെയ്ന്‍ മാറിയത്. 260 ഗോളുകള്‍ പേരിലുള്ള മുന്‍ ഇംഗ്‌ളണ്ട് നായകന്‍ അലന്‍ ഷിയററാണ് പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍. 208 ഗോളുകളുമായി റൂണി രണ്ടാമതും 187 ഗോളുകളുമായി ആന്‍ഡ്രൂ കോളും 184 ഗോളുകളുമായി സെര്‍ജിയോ അഗ്യൂറോയുമാണ് തൊട്ടുപിന്നിലുള്ളവര്‍. 57 ാം മിനിറ്റിലായിരുന്നു കെയ്‌ന്റെ ഗോള്‍. ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ലക്ഷ്യമിടുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ് ഹാരി കെയ്ന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു