ലയണൽ മെസി മൈതാനത്തിലേക്കുള്ള തിരിച്ചുവരവിന് ഒരു പടി കൂടി അടുത്തതായി റിപോർട്ടുകൾ പുറത്ത് വരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കണങ്കാലിന് പരിക്ക് പറ്റിയതിന് ശേഷം, മത്സരങ്ങൾ ഒന്നും കളിച്ചിരുന്നില്ല. നിലവിൽ മെസി സുഖം പ്രാപിക്കുകയും ട്രെയിനിങ്ങ് ഗ്രൗണ്ടിൽ തിരിച്ചെത്തിയതായും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. മെസി തൻ്റെ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
കോപ്പ അമേരിക്ക ഫൈനലിൻ്റെ രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റ മെസ്സി അഞ്ചാഴ്ചയോളം പുറത്തായിരുന്നു. തന്റെ ക്ലബ് ആയ ഇന്റർ മയാമിക്ക് വേണ്ടി മത്സരങ്ങൾക്കോ പരിശീലനത്തിനോ ഇറങ്ങാൻ മെസിക്ക് സാധിച്ചിരുന്നില്ല. ഇൻ്റർ മയാമി മാനേജർ ടാറ്റ മാർട്ടിനോ മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
പതിവ് സീസൺ അവസാനിക്കുന്നതിന് മുമ്പ് തൻ്റെ സ്റ്റാർ മാൻ ടീമിൽ തിരിച്ചെത്തുമെന്ന്അദ്ദേഹം വാഗ്ദാനം ചെയ്തു. സിൻസിനാറ്റിയെ 2-0 ന് തോൽപ്പിച്ച് ഹെറോൺസ് അവരുടെ ആദ്യ MLS ഗെയിം മെസിയില്ലാതെ വിജയിച്ചിരുന്നു.
നിലവിൽ എംഎൽഎസ് പ്ലേ ഓഫിന് മുമ്പ് മെസി ടീമിൽ തിരിച്ചെത്തുമെന്ന് കോച്ചും ആരാധകരും പ്രതീക്ഷിക്കുന്നു. ഒക്‌ടോബർ 23-ന് വൈൽഡ് കാർഡ് ഫിക്‌ചറുകളോടെയാണ് പോസ്റ്റ് സീസൺ ആരംഭിക്കുന്നത്, ഒക്‌ടോബർ 26-ന് നടക്കുന്ന ഏറ്റവും മികച്ച മൂന്ന് റൗണ്ട് വൺ സീരീസ് ആണ് മത്സരം.