ഇതൊക്കെയാണ് കാലം കാത്തുവെച്ച കാവ്യനീതി എന്ന് പറയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർ ബാംഗ്ലൂരിലെ സ്റ്റേഡിയത്തിൽ വീണപ്പോൾ ആ കണ്ണീർ കണ്ട് സന്തോഷിക്കാൻ ഒരുപറ്റം ആളുകൾ കാത്തിരിപ്പുണ്ടായിരുന്നു. അവർ കിട്ടിയ ഗ്യാപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി. അതിൽ പ്രമുഖൻ ആയിരുന്നു ബാംഗ്ലൂർ ടീം ഉടമ പാർത്ത് ജിൻഡാൽ.
ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ വലിയ വിവാദം സൃഷ്ടിച്ച ആ ക്വിക്ക് ഫ്രീകിക്കിനും തീരുമാനത്തിനു ഒടുങ്ങുവിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഇറങ്ങി പോക്ക് വാർത്ത ആയപ്പോഴായിരുന്നു ബാംഗ്ലൂർ ഉടമ കേരളത്തെ കളിയാക്കി ട്വീറ്റ് ചെയ്തത്. ” നിങ്ങൾ കാര്യമായിട്ട് ചെയ്തതാണോ ബ്ലാസ്റ്റേഴ്‌സ്, ഇങ്ങനെയാണോ ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്തിക്കാട്ടാൻ നിങ്ങൾ ശ്രമം നടത്തുന്നത്. ഈ രീതിയിലാണോ നിങ്ങളുടെ ആയിരകണക്കിന് ആരാധകർ ഈ കളിയിലൂടെ നിങ്ങളുടെ മാനേജരെയും താരങ്ങളെയും ഓർത്തികരിക്കാൻ ഉദ്ദേശിക്കണത്. ബാംഗ്ലൂരിന് അഭിനന്ദനം.”
എന്നാൽ കർമ്മ എന്ന് ഒന്നുണ്ട് എന്ന അർത്ഥം ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തിന് ഇന്നലെ കാണിച്ചുകൊടുത്തു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ കൊൽക്കത്ത നേടിയ രണ്ട് പെനാൽറ്റികളിൽ ഒന്നുപോലും അർഹത ഇല്ലാത്തത് ആയിരുന്നു എന്നും റഫറിയുടെ തെറ്റായ തീരുമാനം ആയിരുന്നു എന്നും ബാംഗ്ലൂർ ആരാധകർ വാദിച്ചിരുന്നു. മത്സരശേഷം ബാംഗ്ലൂർ ഉടമ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചു – ഈ ലീഗിന്റെ കാര്യത്തിൽ ഖേദമുണ്ട്. തീർച്ചയായും ലീഗിൽ VAR അവതരിപ്പിക്കേണ്ടതുണ്ട് – റഫറിയുടെ തീരുമാനങ്ങളിൽ ചിലത് ഇത്തരത്തിൽ ഉള്ള വലിയ മത്സരങ്ങളെ സ്വാധീനിക്കുന്നു. പ്രിയ ബാംഗ്ലൂർ ടീമേ: “നിങ്ങൾ പരാജയപെടുന്നില്ല, കാരണം തെറ്റായ തീരുമാനങ്ങൾ കൊണ്ട് മാത്രമാണ് നമ്മൾ തോറ്റത്.”
എന്തായാലും ഓന്ത് നിറം മാറുമോ ഇതുപോലെ, ഇതാണ് കർമ്മ, ഇപ്പോൾ തനിക്ക് മനസിലായില്ലേ റഫറി കാരണം ഉണ്ടാകുന്ന പ്രശ്ന, ഉൾപ്പടെ നിരവധി കമ്മന്റുകളാണ് കേരളത്തിന്റെ ആരാധകർ പറയുന്നത്.