സൂപ്പര്‍ കപ്പ് 2023: ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്, സൂപ്പര്‍ താരമില്ല, ആരാധകര്‍ക്ക് നിരാശ

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് 2023നുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. ജെസല്‍ കര്‍ണെയ്റോ നയിക്കുന്ന 29 അംഗ ടീം നിലവില്‍ ടൂര്‍ണമെന്റിനായുള്ള തയാറെടുപ്പിലാണ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

വ്യക്തിപരമായ കാരണങ്ങളാല്‍ ക്ലബ് അവധി നീട്ടിനല്‍കിയതിനാല്‍ അഡ്രിയാന്‍ ലൂണ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐഎസ്എല്‍ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പ്രാദേശിക യുവ പ്രതിഭകളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂത്ത് റാങ്കിലൂടെ ഒന്നാം ടീമിലേക്ക് കളിക്കാരെ വളര്‍ത്തിയെടുക്കുയെന്ന കാഴ്ച്ചപ്പാടും ഇതുവഴി
കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തുടരുന്നു.

കിരീടം ലക്ഷ്യമിട്ടാണ് തങ്ങള്‍ ഹീറോ സൂപ്പര്‍ കപ്പിനിറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തൊട്ടുപിന്നാലെ മറ്റൊരു ടൂര്‍ണമെന്റിനായി ടീം പൂര്‍ണമായും തയ്യാറാണ്. വിദേശ താരങ്ങള്‍ക്കൊപ്പം നിശ്ചയദാര്‍ഢ്യമുള്ള പ്രാദേശിക പ്രതിഭകള്‍ ടീമിനെ എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമാക്കും, അവരുടെ പ്രകടനത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

29 അംഗ ടീമില്‍ 11 താരങ്ങള്‍ മലയാളികളാണ്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍ എം എസ്, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, വിബിന്‍ മോഹനന്‍, ബിജോയ് വര്‍ഗീസ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ അപ്പോസ്തലോസ് ജിയാനു ആണ് ടീമിലെ ഏക ഇന്റര്‍നാഷണല്‍ ഏഷ്യന്‍ താരം.

No description available.

ഹീറോ സൂപ്പര്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ടീം:

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഷബീര്‍.

പ്രതിരോധ താരങ്ങള്‍: വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങള്‍: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ്‍ സിങ്, ഇവാന്‍ കല്യൂഷ്നി, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍.

മുന്നേറ്റ താരങ്ങള്‍: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്., മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ