കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ നഷ്ടം, ഹൈദരാബാദില്‍ മിന്നുന്നു ; ഹാട്രിക്കോടെ ഈസ്റ്റ്ബംഗാളിനെ തകര്‍ത്തുവിട്ടു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പോകുന്ന ക്ലബ്ബുകളിലെല്ലാം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറുന്ന ഓഗ്ബച്ചേ ഹൈദരാബാദിലും ചരിത്രമെഴുതുന്നു. ഈ സീസണില്‍ മൂന്നാം ഹാട്രിക് നേടിയ താരത്തിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദ് എഫ്‌സി ഈസ്റ്റബംഗാളിനെ വീഴ്ത്തി.

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകുന്നതിന് മൂന്‍ ഗോവന്‍ താരം കോറോയ്ക്കും ബംഗലുരു താരം സുനില്‍ഛേത്രിയ്്ക്കും തൊട്ടടുത്ത നില്‍ക്കുന്ന ഓഗ്ബച്ചേയുടെ മികവില്‍ ഹൈദരാബാദ് എഫ്‌സി ഈസ്റ്റ് ബംഗാളിനെ 4-0 ന് തകര്‍ത്തുവിട്ടു. അനികേത് യാദവാണ് ടീമിന്റെ മറ്റൊരു ഗോള്‍ നേടിയത്. ഇതുവരെ ലീഗില്‍ ഓഗ്ബച്ചേയ്ക്ക് 47 ഗോളുകളായി മാറിയിരിക്കുകയാണ്. 48 ഗോളുകളാണ് ടോപ് സ്‌കോര്‍.

21 ാം മിനിറ്റിലായിരുന്നു ഓഗ്ബച്ചേയുടെ ആദ്യഗോള്‍ വന്നത്. സൗവിക്ക്ക ചക്രബര്‍ത്തിയുടെ കോര്‍ണറില്‍ ഓഗ്ബച്ചേയുടെ ഹെഡ്ഡര്‍ ഈസ്റ്റബംഗാള്‍ ഗോളി അരിന്ദം ഭച്ചാചാര്യയുടെ പിഴവില്‍ പന്ത് വവലയില്‍ എത്തി. 44ാം മിനിറ്റില്‍ ഓഗ്ബച്ചേ രണ്ടാം ഗോള്‍ നേടി. ഈസ്റ്റ ബംഗാള്‍ കീപ്പര്‍ അരിന്ദത്തെ കബളിപ്പിച്ച് ഓഗ്ബച്ചേ പന്ത് അനായാസം വലയിലേക്ക് വിട്ടു. ഇഞ്ചുറി സമയത്ത് ഈസ്റ്റബംഗാള്‍ വീണ്ടും ഗോളടിച്ചു. അനികേത് യാദവിന്റെ ഷോട്ടും വലയില്‍ കയറി.

രണ്ടാം പകുതി 74 ാം മിനിറ്റില്‍ വീണ്ടും ഓഗ്ബച്ചേയുടെ ഗോള്‍. റീബൗണ്ട് ബോളില്‍ അദ്ദേഹത്തിന്റെ ഷോട്ട് നേരെ വലിയില്‍ കയറി. ഇതോടെ ഈ സീസണില്‍ ഓഗ്ബച്ചേയുടെ ഗോളുകളുടെ എണ്ണം 12 ആയി. 11 മത്സരങ്ങളിലാണ് ഓഗ്ബച്ചേ ഈ സീസണില്‍ ഇത്രയൂം ഗോള്‍ നേടിയിരിക്കുന്നത്. ഹൈദരബാദ് എഫ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായും ഓഗബച്ചേ ഇതിലൂടെ മാറി. നൈജീരിയക്കാരനായ ഓഗ്ബച്ചേ ഈ സീസണിലാണ് ഹൈദരാബാദ് എഫ്‌സിയില്‍ കളിക്കാനായി എത്തിയത്. കഴിഞ്ഞ സീസണില്‍ മൂംബൈ സിറ്റിയ്ക്കായി എട്ടു ഗോളുകള്‍ അടിച്ചിരുന്നു.

നോര്‍ത്ത് ഈസ്റ്റിനൊപ്പം കളിച്ചിരുന്ന സമയത്ത് അവര്‍ക്കായി 17 കളികളില്‍ 12 ഗോളുകള്‍ അടിച്ച് അവരുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി മാറിയ ഓഗ്ബച്ചേ പിന്നീട് കേരളാബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം 16 കളികളില്‍ 15 ഗോളുകള്‍ നേടി. കളിയില്‍ 83 ാം മിനിറ്റില്‍ ഈസ്റ്റ്ബംഗാളിന് പെനാല്‍റ്റി കിട്ടിയെങ്കിലും മുതലാക്കാനായില്ല. ബോക്‌സിലേക്ക് പന്തുമായി എത്തിയ മാഴ്‌സലോയെ കീപ്പര്‍ കട്ടിമണി വീഴ്ത്തി. മാഴ്‌സലോ തന്നെയെടുത്ത കിക്ക് കട്ടിമണി തട്ടിയകറ്റി. ഈ വിജയത്തോടെ ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയില്‍ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് വീണ്ടുമെത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു