കലിപ്പടക്കാനും കപ്പുയര്‍ത്താനും കൊമ്പന്മാര്‍ ; ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യപാദ സെമിയില്‍ ഇന്നിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കിരീടം ലക്ഷ്യമിട്ട് ആദ്യപാദ സെമിയ്ക്കായി കേരളത്തിന്റെ കൊമ്പന്മാര്‍ ഇന്നിറങ്ങും. ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയാണ് ജംഷഡ്പൂര്‍ വരുന്നത്. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ പ്ലേഓഫ് കളിക്കുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമി കളിക്കുന്നത്. മുമ്പ് സെമിയില്‍ കടന്നപ്പോഴൊക്കെ കലാശപ്പോരിന് യോഗ്യത നേടുകയും ചെയ്ത ടീമാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ്. ഈ സീസണില്‍ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ എത്തിയ കൊമ്പന്മാര്‍ കപ്പുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ഇരുടീമുകളും തമ്മില്‍ ലീഗില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം ജംഷെഡ്പൂരിനായിരുന്നു വിജയമെന്നത് ആരാധകരെ അലോസരപ്പെടുത്തിയേക്കാം. കോവിഡിന് തൊട്ടുപിന്നാലെ കേരളാബ്‌ളാസ്‌റ്റേഴ്‌സ് രണ്ടാംപാദ മത്സരം കളിച്ചപ്പോള്‍ ജംഷെഡ്പൂരിന്റെ ഹൈപ്രസ് ഗെയിമില്‍ ബ്‌ളാസ്‌റ്റേഴ്‌സ് വീണുപോയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ടീം മികച്ച രീതിയില്‍ ഒത്തിണങ്ങിയതും പരുക്കില്‍ നിന്നും മോചിതരായി പ്രധാന താരങ്ങള്‍ എത്തുന്നതും ബ്‌ളാസ്‌റ്റേഴ്‌സിന് കരുത്തായി മാറുമെന്നാണ് കരുതുന്നത്. ഗോള്‍ അടിക്കാനും ഗോള്‍ തടുക്കാനും കഴിയുന്ന വുക്കമനോവിച്ചിന്റെ കുട്ടികള്‍ ആരെയും വീഴ്ത്താന്‍ പോന്ന സംഘമായി മാറിക്കഴിഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം