ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയും പിരിഞ്ഞു. ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള നെയ്മറിന്റെ ചാറ്റുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് ദിവസങ്ങള്‍ക്കു പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞിരിക്കുന്നത്. ഇരുവര്‍ക്കും കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.
ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാന്‍സ് താരം അലിന്‍ ഫരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. ‘നിങ്ങളുടെ നഗ്‌നചിത്രങ്ങള്‍ ഉണ്ടോ? ഞാന്‍ സാവോപോളോയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കാം.’ എന്നാണ് ചാറ്റിലെ ഒരു സംഭാഷണം.
ഫാരിയ അഭ്യര്‍ത്ഥന അംഗീകരിക്കുകയും നെയ്മര്‍ ആവശ്യപ്പെടുന്ന ഉള്ളടക്കം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞുകൊണ്ട് മറുപടി നല്‍കുകയും ചെയ്തു. ഇതോടെ തനിക്കവ കാണണമെന്നാണ് നെയ്മര്‍. ഫോട്ടോകള്‍ ആക്സസ് ചെയ്യുന്നതിന്, വെബ്സൈറ്റിലെ പണമടച്ചുള്ള അക്കൗണ്ട് സബ്സ്‌ക്രൈബ് ചെയ്യണമെന്ന് ഒണ്‍ലി ഫാന്‍സ് മോഡല്‍ മറുപടി നല്‍കി.
ഇതാദ്യമായല്ല നെയ്മാര്‍ വിവാദങ്ങളില്‍ പെടുന്നത്. ബ്രസീല്‍ സൂപ്പര്‍ താരത്തിന് ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു