ഋഷഭ് പന്തിനെ തന്റെ സ്വാഭാവിക കളി കളിക്കാൻ ടീം ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റിൽ ഉത്തരവാദിത്തം ഭാരപ്പെടുത്തരുതെന്നും മുൻ ഡൽഹി ക്രിക്കറ്റ് താരവും വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകനുമായ രാജ്കുമാർ ശർമ്മ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറ്റ്-ബോൾ ക്രിക്കറ്റിൽ താരം ഫോം ഇല്ലാതെ പാടുപെടുകയാണ്. പക്ഷേ, വെള്ള ജേഴ്സിയിൽ മികച്ച പ്രകടനം തുടരുന്ന പന്ത് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റ് മത്സരത്തിലും നടന്ന മികച്ച ഫോമിൽ ആയിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിന്റെ പങ്കിനെക്കുറിച്ച് രാജ്കുമാർ ശർമ്മയ്ക്ക് പറയാനുള്ളത് ഇതാണ്:
“റിഷഭ് പന്തിന്റെ ഷോട്ടുകൾ ബൗണ്ടറി വര കടക്കുമ്പോൾ ആളുകൾ അവനെ മാച്ച് വിന്നർ എന്ന് വിളിക്കും. എന്നാൽ ഔട്ട് ആകുമ്പോൾ ആളുകൾ അവനെ നിരുത്തരവാദപരമായി കളിക്കുന്നവർ എന്ന് വിളിക്കുന്നു. നിങ്ങൾക്ക് ഇത്തരമൊരു സ്ട്രോക്ക് പ്ലെയർ ഉള്ളപ്പോൾ, നിങ്ങൾ അവസരം വിനിയോഗിക്കണമെന്ന് എനിക്ക് തോന്നുന്നു. അവൻ അവന്റെ സ്വാഭാവിക കളി കളിക്കട്ടെ, ഉത്തരവാദിത്തത്തോടെ കളിക്കാൻ അവനെ നിർബന്ധിക്കുന്നതിൽ അർത്ഥമില്ല, അവനെ സ്വതന്ത്രനായി വിടുക.”