ജോസ് ജോർജ്
തളർച്ചകൾ നേരിട്ടേക്കാം , ഇനി ഒരു മടങ്ങിവരവില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കിയേക്കാം. എന്നാൽ ഒരു കാലത്ത് ഇംഗ്ലണ്ടിലെ ഏത് വമ്പൻ ടീമുകളും ഭയപ്പെട്ടിരുന്ന എവർട്ടനെ ട്രോളുന്നവർ ഇംഗ്ലീഷ് ഫുട്ബോളിലെ അവരുടെ ചരിത്രപരമായ പ്രാധാന്യം അറിയാത്തവരാവും. സെന്റ് ഡൊമിംഗോ ചർച്ച് സൺഡേ സ്കൂളാണ് എവർട്ടൺ ഫുട്ബോൾ സ്ഥാപിച്ചത്. രണ്ട് വർഷം സെന്റ് ഡൊമിംഗോ എഫ് സി എന്നറിയപ്പെട്ട ക്ലബ് പിന്നീട് എവർട്ടൺ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങി. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്ലബ് എന്ന നിരയിലേക്ക് എവർട്ടണും കണക്കാകപ്പെട്ട് തുടങ്ങി.ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ മത്സരമായ ഫുട്ബോൾ ലീഗിലെ പന്ത്രണ്ട് സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അവർ.
ഫുട്ബോൾ ലോകത്തെ ഏതൊരു വലിയ ടീമുകളും ഒരിക്കൽ എങ്കിലും കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സമയം അതിജീവിച്ച എവർട്ടന്റെ ക്ലബിന്റെ ഏറ്റവും മികച്ച വർഷങ്ങൾ 1920 – 1940 വരെയുളള കാലങ്ങളായിരുന്നു.എവർട്ടൺ ഗുഡിസണിലേക്ക് മാറിയതിനുശേഷം “ദി ടോഫീസ്” അല്ലെങ്കിൽ “ദി ടോഫിമെൻ” എന്ന പേരുകളിലും ആരാധകർക്കിടയിൽ അറിയപ്പെട്ട് തുടങ്ങി.എവർട്ടൺ ഗ്രാമത്തിൽ,മദർ നോബ്ലെറ്റ്സ് എന്ന് പേരുള്ള ഒരു ബിസിനസ്സ് ഉണ്ടായിരുന്നു അത് എവർട്ടൺ മിന്റ് ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ വിൽക്കുന്ന ഒരു ടോഫി ഷോപ്പായിരുന്നു. ക്ലബും ജനക്കൂട്ടവുമായിട്ടുള്ള ബന്ധത്തെ സൂചിപ്പിക്കാൻ മത്സരം തുടങ്ങും മുമ്പ് ഒരു പെൺകുട്ടി ഗ്രൗണിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് എവർട്ടൺ മിന്റുകൾ സൗജന്യമായി ആളുകളിലേക്ക് വലിച്ചെറിയുന്ന രീതിയാണ് ഈ “ദി ടോഫീസ് ” എന്ന പേര് വരാനുള്ള കാരണമായി പറയുന്നത്.
വില്ല്യം റാഫ് ഡീൻ എന്ന സൂപ്പർ താരത്തിന്റെ ചിറകിലേറി എവർട്ടൺ കുതിച്ച വർഷങ്ങളായിരുന്നു 1925 – 1937 ഫുട്ബോൾ ലോകം കണ്ടത്. ആ കാലഘട്ടം കണ്ട ഏറ്റവും മികച്ച താരമായി കണക്കാകപെട്ടിരുന്ന ഡീനിന്റെ മികവിൽ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കി . ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ (383 ഗോളുകൾ) നേടിയ ഡീനിന്റെ ഓർമ്മയക്കായി അദ്ദേഹത്തിന്റെ പ്രതിമ ഗുഡി സൺ പാർക്കിന്റെ പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. നിരവധി തവണ എഫ്.എ കപ്പ് , ലീഗ് ചാമ്പ്യൻഷിപ്പ് ഒക്കെ നേടിയ എവർട്ടന്റെ ഏറ്റവും വലിയ കിരീടം വിജയം 1985 ൽ നേടിയ യൂറോപ്യൻ കപ്പ് ആണ്.
ആദ്യ കാലത്ത് തങ്ങളുടെ ഹോം മത്സരങ്ങൾ പ്രശസ്തമായ ആൻഫീൽഡ് ഗ്രൗണ്ടിൽ കളിച്ചിരുന്ന ടീമിന്റെ ചെയർമാൻ ജോൺ ഹൗൾഡിങ് എന്ന ബിസിനസുകാരനായിരുന്നു. എന്നാൽ എവർട്ടണിലെ ബോർഡ് അംഗങ്ങളും ഹൗൽഡിങ്ങും രണ്ട് രാഷ്ട്രീയ പാർട്ടി വിശ്വാസത്തിലും അവരുടെ തത്വങ്ങളിലും ഉറച്ച് വിശ്വസിക്കുന്നവരായിരുന്നു. അങ്ങനെ ഉണ്ടായ തർക്കങ്ങളിൽ എവർട്ടൺ ഡയറക്ടർമാർ ആൻഫീൽഡ് വിടുകയും ഗുഡിസൺ പാർക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായി ക്ലബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആൻഫീൽഡിന്റെ സ്വന്തം ടീമായി ലിവർപൂൾ എഫ് സി ഹാൽഡിങ് സ്ഥാപിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള മത്സരങ്ങൾ മെർസിസൈഡ് ഡെർബി എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങി.
1960 കാലത്ത് ആഭ്യന്തര മത്സരങ്ങളിൽ രണ്ട് ടീമുകളും ഒരുപോലെ ആധിപത്യം പുലർത്തി. അതിന് ശേഷം 1970 മുതൽ ലിവർപൂൾ വളർച്ചയിൽ നിന്നും വളർച്ചയിലേക്കും എവർട്ടൺ തകർച്ചയിലേക്കും പോകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിച്ചത്. എന്തായാലും പല ലീഗുകളിലായി ഇരുവരും തമ്മിൽ നടന്ന 236 മത്സരങ്ങളിൽ ലിവർപൂൾ 93 മത്സരങ്ങളിൽ വിജയിച്ചപ്പോൾ എവർട്ടൺ 67 മത്സരങ്ങളിലാണ് വിജയിച്ചത്.
എന്തിരുന്നാലും ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നും ചരിത്രപരമായി ഒരുപാട് പ്രാധാന്യം അർഹിക്കുന്നതുമായ എവർട്ടൻ തങ്ങളുടെ പ്രതാപകാലത്തേക്കുള്ള മടങ്ങിപോക്കിനായിട്ടുള്ള ശ്രമമാണ് ഓരോ സീസണുകളിലും നടത്തി വരുന്നത്. അങ്ങനെ വന്നാൽ പഴമക്കാർ പറഞ്ഞു കൊടുത്ത പഴയ ചരിത്രമാകില്ല. നേരിട്ട് കണ്ടനുഭവിച്ച പുതു ചരിത്രം എവർട്ടൺ ആരാധകർ ആവർത്തിക്കും .