ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്‌ച വെക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ വലെൻസിയ സി എഫിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. നിലവിലെ പോയിന്റ് ടേബിളിൽ 43 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അവരാണ്.
മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് റയൽ മാഡ്രിഡ് തന്നെയാണ്. 62 ശതമാനം പൊസിഷനും അവരുടെ കൈയിലായിരുന്നു. എന്നാൽ ടീമിന് തിരിച്ചടിയായി ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിന് റെഡ് കാർഡ് ലഭിച്ചു. വലെൻസിയയ്ക്ക് വേണ്ടി ഹ്യൂഗോ ഡൂറോ ഒരു ഗോൾ നേടി. റയൽ മാഡ്രിഡിന് വേണ്ടി ലൂക്ക മോഡ്രിച്ച്, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ഗോളുകൾ നേടിയത്. മത്സര ശേഷം വിനിഷ്യസിന് ലഭിച്ച റെഡ് കാർഡിനെ കുറിച്ച് പരിശീലകനായ കാർലോ അൻസലോട്ടി സംസാരിച്ചു.
കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:
” ഞങ്ങൾ വിചാരിക്കുന്നത് അത് റെഡ് കാർഡ് അല്ല എന്നതാണ്. രണ്ട് തവണ യെല്ലോ കാർഡ് കാണിച്ചു. അതാണ് സംഭവിച്ചത്. അത് കൊണ്ടാണ് അദ്ദേഹം പുറത്തായത്. ഞങ്ങൾ അതിനു അപ്പീൽ പോകും. അവർ സമ്മതിക്കുമോ ഇല്ലയോ എന്ന് അറിയില്ല. വിനീഷ്യസ് മനഃപൂർവം ഫൗൾ ചെയ്യ്തതല്ല മറിച്ച് മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോൾ ഏതൊരു താരത്തിന് സംഭവിക്കുന്ന പോലെ സംഭവിച്ച് പോയതാണ്. പക്ഷെ ആ വിഷയം അവിടെ കഴിഞ്ഞു. വിനിഷ്യസിന് അടുത്ത മത്സരം കളിക്കാനാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” കാർലോ അൻസലോട്ടി പറഞ്ഞു.