"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഇന്ന് ലാലിഗയിൽ തകർപ്പൻ തിരിച്ച് വരവാണ് റയൽ മാഡ്രിഡ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ അവർ പരാജയപ്പെടുത്തിയത്. നാളുകൾ ഏറെയായി മോശമായ പ്രകടനമായിരുന്നു കിലിയൻ എംബപ്പേ നടത്തിയിരുന്നത്. എന്നാൽ ഇന്ന് മികച്ച പ്രകടനം നടത്തി, ടീമിന് വേണ്ടി ഒരു ഗോളും സ്വന്തമാക്കി. വിനിയുടെ അസിസ്റ്റിൽ നിന്നാണ് എംബപ്പേ ഗോൾ നേടിയത്. കൂടാതെ ഫെഡെ വാൽവെർദെ, ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി മറ്റു ഗോളുകൾ നേടിയ താരങ്ങൾ.

ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച റയൽ മാഡ്രിഡ് 4 പോയിന്റിനാണ് പുറകിൽ നിൽക്കുന്നത്. ബാഴ്സ സമനില വഴങ്ങിയതോടെ വിജയം എന്തായാലും നേടണമെന്ന് ഉറപ്പിച്ചുവെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

“എനിക്ക് വിനീഷ്യസുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.റയൽ മാഡ്രിഡിൽ ഉള്ളവരെല്ലാം മികച്ച താരങ്ങളാണ്.ഞങ്ങൾ വിജയിക്കാൻ തയ്യാറായവരാണ്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം കാസ്റ്റില്ല താരങ്ങളുടെ ക്വാളിറ്റിയാണ്. അത് എനിക്ക് ഇതിനു മുൻപ് അറിയില്ലായിരുന്നു.

കിലിയൻ എംബപ്പേ തുടർന്നു:

“എപ്പോഴും വിജയമാണ് ഞങ്ങൾ ലക്ഷ്യം വെക്കാറുള്ളത്. ഇന്നലെ ബാഴ്സലോണ സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇനി മത്സരത്തിൽ വിജയം മാത്രമായിരുന്നു വേണ്ടിയിരുന്നത്. മികച്ച പ്രകടനമാണ് ഞങ്ങൾ നടത്തിയത്. ഏത് പൊസിഷനിലും എനിക്ക് കളിക്കാൻ സാധിക്കും. ടീമിനെ സഹായിക്കുക, നല്ല രൂപത്തിൽ കളിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം ” കിലിയൻ എംബപ്പേ പറഞ്ഞു.

Latest Stories

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്