റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. ഈ വർഷത്തിന്റെ തുടക്കം ടീം ഗംഭീരമാക്കിയെങ്കിലും രണ്ടാം പകുതി അവർക്ക് കഷ്ടകാലമാണ്.
റയൽ മാഡ്രിഡിന് വേണ്ടി നിർണായകമായ പ്രകടനം കാഴ്ച വെക്കുന്നതിൽ എംബപ്പേ ഇപ്പോൾ പരാജയപ്പെടുകയാണ്. അവസാനമായി കളിച്ച മത്സരങ്ങളിൽ പെനാൽറ്റി നേടുന്നതിൽ അദ്ദേഹം ഫ്ലോപ്പാണ്. അതിൽ താരത്തിന് നേരെ വിമർശനങ്ങൾ വളരെ കൂടുതലാണ്. എന്നാൽ ക്ലബുമായി തന്റെ ഭാവി എന്താകും എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.
കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:
“എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാൻ പോകുന്നു എന്നതിനെ കുറിച്ച് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്റെ ജീവിതം എന്ന് പറയുന്നത് ഒന്നും അറിയാത്ത പുഴ പോലെയാണ്” കിലിയൻ എംബപ്പേ പറഞ്ഞു.
Read more
റയൽ മാഡ്രിഡിൽ താരത്തിന്റെ അവസ്ഥ ഇപ്പോൾ ആശങ്കയിലാണ്. മിക്ക മത്സരങ്ങളിലും ഫ്ലോപ്പാകുന്നത് കൊണ്ട് താരത്തിനെ പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. പക്ഷെ പിന്തുണയുമായി റയൽ പരിശീലകനായ കാർലോ അൻസെലോട്ടി കൂടെ ഉണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇനിയും അദ്ദേഹത്തിന് കെല്പുണ്ട് എന്നാണ് പരിശീലകന്റെ വിശ്വാസം.