ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത് ജ്യോതിഷി? പ്രമുഖരായ രണ്ട് താരങ്ങളെ ഒഴിവാക്കാൻ നിർദേശിച്ചു

എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡൽഹിയിലെ ജ്യോതിഷിയായ ഭൂപേഷ് ശർമയുടെ സഹായത്തോടെയാണ് ഇന്ത്യൻ പരിശീലകൻ പ്ലേയിങ് ഇലവനെ കണ്ടെത്തിയതെന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറിയായിരുന്ന കുശാൽ ദാസ് വെളിപ്പെടുത്തി. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വഴിയാണ് ഇന്ത്യൻ പരിശീലകൻ ജ്യോതിഷിയെ പരിചയപ്പെടുത്തിയത്.

ആ സമയത്ത് അതിനിർണായകമായ അഫ്ഗാനിസ്ഥാനെതിരെ മത്സരം നടക്കുക ആയിരുന്നു. പരിശീലകനെ സംബന്ധിച്ച് ആ മത്സരത്തിൽ ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. 2022 ജൂൺ 11 നായിരുന്നു മത്സരം. മത്സരത്തിൽ തനിക്ക് പറ്റിയ ഒരു ഇലവനെ വേണം എന്നതായിരുന്നു പരിശീലകന്റെ ആവശ്യം. ആരൊക്കെ ടീമിൽ കളിക്കണം, ആരെ ഒഴിവാക്കണം, ഏത് തന്ത്രത്തിൽ കളത്തിൽ ഇറങ്ങണം, ഇതൊക്കെ പരിശീലകൻ ചോദിച്ചു. അപ്പോൾ “ഈ താരങ്ങളെ ഇൻ കളത്തിൽ ഇറക്കണം”, “ഇവരെ ഒരു കാരണവശാലും ഒഴിവാക്കരുത്”, “ആത്മവിശ്വാസം കൂട്ടാൻ ഇത് ചെയ്യണം” തുടങ്ങി ഒരുപിടി ഉപദേശങ്ങൾ ജ്യോതിഷി നൽകുകയും ചെയ്തു. ആ നിർദേശ പ്രകാരം പ്രമുഖരായ രണ്ട് താരങ്ങളെ പരിശീലകൻ ഒഴിവാക്കുകയും ചെയ്തു.

സുനിൽ ഛേത്രി, സഹൽ അബ്‍ദുൾ സമദ് തുടങ്ങിയവരാണ് ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച മത്സരത്തിലെ സ്‌കോററുമാർ. മത്സരത്തിലെ തന്ത്രങ്ങളും ഉപദേശങ്ങളും എല്ലാം ഇന്ത്യക്ക് നൽകിയത് ജ്യോതിഷി ആയിരുന്നു. പരിശീലകനും ജ്യോതിഷിയും തമ്മിൽ നടത്തിയ ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ജ്യോതിഷിക്ക് 12 ലക്ഷമാണ് പ്രതിഫലം നൽകിയത്.

എന്തായാലും മത്സരം ഇന്ത്യ ജയിച്ചതിനാൽ ഈ തുകയൊന്നും വലിയ കാര്യമല്ല കുശാൽ ദാസ് പറഞ്ഞു. എന്തായാലും ജ്യോതിഷി ഇന്ത്യയുടെ പരിശീലകൻ ആകട്ടെ ഉൾപ്പടെ ട്രോളുകൾ ഇപ്പോൾ സജീവമാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍