"പണം കണ്ടിട്ടല്ല ഞാൻ ഇവിടേക്ക് വന്നത്"; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് റൊണാൾഡോ ഇപ്പോൾ സഞ്ചരിക്കുന്നത്. കരിയറിലെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ് താരം. തന്റെ മികവുറ്റ പ്രകടനം കൊണ്ട് യുവ താരങ്ങൾക്ക് ഇപ്പോൾ മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്. റൊണാൾഡോയുടെ വരവോടു കൂടിയാണ് സൗദി ലീഗിന്റെ തലവര തന്നെ മാറിയത്. 200 മില്യൺ യൂറോയാണ് റൊണാൾഡോക്ക് സാലറിയായി ലഭിക്കുന്നത്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം റൊണാൾഡോ തന്നെയാണ്.

വലിയ തുകയ്ക്കുള്ള പണിയും താരം അൽ നാസറിൽ എടുക്കുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകൾക്ക് എതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പണം കണ്ടിട്ടല്ല താൻ അറേബ്യയയിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

“പലരും പറയുന്നത് ഞാൻ ഇവിടേക്ക് വന്നത് പണത്തിനു വേണ്ടി മാത്രമാണ് എന്നാണ്.എന്നാൽ പണം ഞാൻ കാര്യമാക്കാത്ത ഒന്നാണ്. ഞാനിപ്പോഴും മുഴുവൻ അഭിലാഷവുമായാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഞാൻ ഫിറ്റാണ്. ആളുകൾ എപ്പോഴും ക്രിസ്റ്റ്യാനോയെ സംശയിക്കും.പക്ഷേ ഞാൻ എപ്പോഴും അവർക്ക് സർപ്രൈസുകളാണ് സമ്മാനിക്കുക”

ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നു:

“ഞാൻ ഇവിടെ എത്തിയിട്ടുള്ളത് വിജയിക്കാൻ വേണ്ടിയാണ്. കിരീടങ്ങൾ നേടണം, അൽ നസ്റിന്റെ പ്രകടനം മെച്ചപ്പെടുത്തണം, ലീഗിനെ വികസിപ്പിക്കണം, ഈ കൾച്ചറിനെ തന്നെ മാറ്റണം, അതിനു വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. നേട്ടങ്ങളും വിജയങ്ങളും ആണ് എന്റെ ലക്ഷ്യം. അതാണ് എന്നെ ഇവിടേക്ക് എത്തിച്ചിട്ടുള്ളത് “ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു