അന്ന് ഭാര്യ പറഞ്ഞതിനാൽ മാത്രമാണ് ഞാൻ ആ ദേശിയ ടീമിനെ പരിശീലിപ്പിക്കാൻ പോകാതിരുന്നത്, അല്ലെങ്കിൽ അത് നടക്കുമായിരുന്നു; വലിയ വെളിപ്പെടുത്തൽ നടത്തി മൗറീഞ്ഞോ

ഗാരെത് സൗത്ത്ഗേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, ഇംഗ്ലണ്ട് മാനേജരാകാൻ പോകുന്നതിനെക്കുറിച്ച് ജോസ് മൗറീഞ്ഞോയുടെ പഴയ അഭിപ്രായങ്ങൾ വീണ്ടും ഉയർന്നു. ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിക്കാതെ പോയതോടെയാണ് പഴയ അഭിപ്രായങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

2022 ഫിഫ ലോകകപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നിർഭാഗ്യം ചതിച്ചതോടെ പുറത്താവുക ആയിരുന്നു. ഇത്രയും മികച്ച താരങ്ങൾ ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കുന്നതിൽ സൗത്ത്ഗേറ്റ് പരാജയപ്പെട്ടിരുന്നു.

മൗറീഞ്ഞോയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

2007ൽ സ്റ്റീവ് മക്ലാരൻ പുറത്താക്കപ്പെട്ടപ്പോൾ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇംഗ്ലണ്ട്. ചെൽസി പുറത്താക്കിയതിന് തൊട്ടുപിന്നാലെ ജോലി ഏറ്റെടുക്കാൻ ഫ്രെയിമിലെ പേരുകലൈൻ ഒന്ന് തന്റെ ആയിരുന്നു .

2014 ജൂണിൽ തന്റെ ഭാര്യ മട്ടിൽഡ് ഇല്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ടുമായി താൻ ഒരു കരാർ ഒപ്പിടുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

അദ്ദേഹം പറഞ്ഞു (ഗാർഡിയൻ വഴി):

“അത് ഏറ്റെടുക്കരുതെന്ന് ന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞു, അവൾ പറഞ്ഞത് ശരിയാണ്.”

ചെൽസി താരങ്ങൾ ആയിരുന്ന ജോൺ ടെറി, ഫ്രാങ്ക് ലാംപാർഡ്, ജോ കോൾ എന്നിവർ തന്നോട് ഈ റോൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു എന്നും മൗറീഞ്ഞോ വെളിപ്പെടുത്തി.

“ലാംപാർഡ്, ടെറി, ജോ കോൾ, എല്ലാവരും പറഞ്ഞു, ‘വരൂ, വരൂ, വരൂ. ‘മാഞ്ചസ്റ്റർ യുണൈറ്റഡിലെയും ലിവർപൂളിലെയും ആളുകൾ ഞങ്ങളെ വിളിച്ച് ഞങ്ങളോട് പറയുന്നു: നിങ്ങളുടെ ബോസിനോട് വരാൻ പറയൂ.”

മൗറീഞ്ഞോ ഇന്റർ മിലാനിലേക്ക് പോയപ്പോൾ റയൽ മാഡ്രിഡിന്റെ മുൻ മാനേജർ ഫാബിയോ കാപ്പല്ലോ അന്ന് ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാനെത്തി.

നിലവിൽ കോച്ച് ഇപ്പോൾ സീരി എയിൽ എഎസ് റോമയെ നിയന്ത്രിക്കുകയും കഴിഞ്ഞ സീസണിൽ അവരെ യൂറോപ്പ കോൺഫറൻസ് ലീഗ് മഹത്വത്തിലേക്ക് നയിക്കുകയും ചെയ്തു.

Latest Stories

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?