അൽവാരസിനെ ഞാൻ കളിക്കളത്തിൽ കണ്ടില്ല, അവൻ കളിക്കാൻ ഉണ്ടായിരുന്നോ?; അർജന്റീനൻ താരത്തെ കളിയാക്കി ഗ്രീസ്മാൻ

ലാലിഗ ട്രോഫി നേടാൻ കെല്പുള്ള ടീം ആണ് നിലവിൽ അത്ലറ്റികോ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ അവർ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോല്പിച്ചത്. അത്ലറ്റികോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത് ഗ്രീസ്മാൻ, ലോറെന്റെ, കോകെ എന്നിവരാണ്. മത്സരത്തിന്റെ തുടക്കത്തിൽ ആയിരുന്നു അർജന്റീനൻ താരമായ ഹൂലിയൻ അൽവാരസ് കളിച്ചത്. അതിന് ശേഷം താരം മടങ്ങി. അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് ഗ്രീസ്മാൻ സംസാരിച്ചു.

ഗ്രീസ്മാൻ പറയുന്നത് ഇങ്ങനെ:

“എനിക്കും ഹൂലിയനും പലപ്പോഴും പരസ്പരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. തീർച്ചയായും അണ്ടർസ്റ്റാൻഡിങ് വർദ്ധിപ്പിക്കാൻ ഞങ്ങൾ രണ്ടുപേരും വർക്ക് ചെയ്യും ” ഗ്രീസ്മാൻ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം നടത്താൻ അൽവാരസിനു സാധിച്ചില്ല. ഗോളുകളോ അസിസ്റ്റുകളോ ഒന്നും തന്നെ അദ്ദേഹം നേടിയില്ല. അതേസമയം ഗ്രീസ്മാൻ കിടിലൻ ഫ്രീകിക്ക് ഗോൾ നേടിയിരുന്നു. ആദ്യ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി ടീമിനെ വിജയിപ്പിച്ചു. അടുത്ത മത്സരം എസ് പനോളായുമായിട്ടാണ് അത്ലറ്റികോ മാഡ്രിഡ് കളിക്കുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?