എനിക്ക് സൗദി ലീഗിലേക്ക് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല, അതിനാൽ ഞാൻ ഒരു പ്രവർത്തി ചെയ്തു: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

2022 ഇൽ ഫിഫ ലോകകപ്പ് നേടിയ ശേഷം അർജന്റീനൻ ടീമിലുള്ള എല്ലാ താരങ്ങൾക്കും വൻ ഓഫാറുകളാണ് മറ്റു ക്ലബുകളിൽ നിന്നും ലഭിച്ചത്. സൗദി ക്ലബിൽ നിന്നു ലഭിച്ച വൻ ഓഫാറിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എനിക്ക് അറേബ്യയിൽ നിന്ന് ഒരു ഓഫർ ലഭിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഞു. അതേ ക്ലബ്ബിൽ നിന്ന് ഇരട്ടിയിലധികം ഓഫർ വന്നു. ഞാൻ വീണ്ടും പറഞ്ഞു. അപ്പോഴാണ് എൻ്റെ സുഹൃത്ത് എന്നോട് പറഞ്ഞത്, നിനക്ക് അവിടെ കളിയ്ക്കാൻ താല്പര്യമില്ല എന്ന് അവർക്ക് അറിയാമോ എന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു അവരോട് കൂടുതൽ തുക പറയാം എന്നിട്ട് അവർ പിന്മാറും എന്ന്”

എയ്ഞ്ചൽ ഡി മരിയ തുടർന്നു:

” എന്റെ ഭാര്യ എന്നോട് പറഞ്ഞു അവർ ഇത്രയും രൂപ നിങ്ങൾക്ക് തരുമെന്ന് തോന്നുന്നുണ്ടോ മണ്ടാ? ഞാൻ വൻ തുക അവരോട് പറഞ്ഞു. പറ്റില്ല എന്ന് പറയും എന്ന വിചാരിച്ച എനിക്ക് തെറ്റ് പറ്റി. അവർ ഞാൻ പറഞ്ഞ ആ തുകയ്ക്ക് സമ്മതം അറിയിച്ചു. പക്ഷെ ഞാൻ അവിടേക്ക് പോയില്ല” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.