"ഒളിച്ചോടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, ടീം ഗംഭീരമായി തിരിച്ച് വരും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ വളരെ മോശമായ സമയത്തിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോകുന്നത്. അവസാനം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ അവർ പരാജയപ്പെടുകയും, ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. മൂന്ന് ഗോളുകളുടെ ലീഡ് സിറ്റി എടുത്തുവെങ്കിലും പിന്നീട് 3 ഗോളുകൾ വഴങ്ങിക്കൊണ്ട് സിറ്റി സമനിലയിൽ കളി അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായി 8 പോയിന്റിന്റെ വ്യത്യാസം ആണ് ഉള്ളത്.

ഈ സമനില അവരുടെ പരിശീലകനായ പെപ് ഗാർഡിയോളയ്ക്ക് സഹിക്കാനാവുന്നില്ലായിരുന്നു. അദ്ദേഹം മത്സരശേഷം മുഖത്തും തലയിലും നഖം കൊണ്ട് സ്വയം മുറിവേല്പിച്ചിരുന്നു. പക്ഷെ സിറ്റി തങ്ങളുടെ ഗംഭീര പ്രകടനം കാഴ്ച വെക്കും എന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ്.

പെപ് ഗാർഡിയോള പറയുന്നത് ഇങ്ങനെ:

” ഇതിൽ നിന്നും ഒളിച്ചോടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഇവിടെത്തന്നെയുണ്ട്. എനിക്ക് എന്റെ ടീമിനെ റീബിൽഡ് ചെയ്തെടുക്കണം.അടുത്ത സീസണിൽ ഏറ്റവും മികച്ച നിലയിലേക്ക് ഞങ്ങൾക്ക് മാറണം. 10 വർഷം സ്ഥിരതയോടു കൂടി കളിച്ച ഏതെങ്കിലും ഒരു ടീമിനെ നിങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കുമോ? ഫുട്ബോളിൽ എന്നല്ല, കായികലോകത്ത് തന്നെ അങ്ങനെ ഒന്നില്ല”

പെപ് ഗാർഡിയോള തുടർന്നു.

“തീർച്ചയായും ഇത് എന്റെ ഉത്തരവാദിത്വമാണ്. എനിക്ക് സ്വയം തെളിയിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ തിരിച്ചു വരിക തന്നെ ചെയ്യും. എപ്പോൾ? എന്ന് എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞങ്ങൾ തിരിച്ചു വരും. ഞാൻ ഇപ്പോഴും ഈ പരിശീലക സ്ഥാനത്ത് തുടരുന്നത് എന്റെ മുൻകാല നേട്ടങ്ങൾ കാരണമാണ് “ പെപ് ഗാർഡിയോള പറഞ്ഞു.

Read more