"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

2006 ഇൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസും ഇറ്റലിയും തമ്മിലായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു. ഇറ്റലി താരം മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്.

അന്നത്തെ മത്സരത്തിൽ വളരെ മോശമായ രീതിയിലായിരുന്നു മറ്റരാസി സിദാനെ പ്രകോപിപ്പിച്ചത്. എന്നാൽ ആ സംഭവത്തിനു ശേഷം വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇത് വരെ താനും സിദാനും തമ്മിൽ സംസാരിച്ചിട്ടേ ഇല്ല എന്നാണ് മറ്റരാസി പറയുന്നത്. അദ്ദേഹത്തെ കണ്ടു വീണ്ടും സംസാരിക്കണം എന്ന ആവശ്യയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മാർക്കോ മറ്റരാസി.

മാർക്കോ മറ്റരാസി പറയുന്നത് ഇങ്ങനെ:

“ഞാൻ ഇനി ക്ഷമ പറയാനൊന്നും ശ്രമിക്കില്ല. പക്ഷേ ആ സംഭവം നടന്നിട്ട് ഇപ്പോൾ ഒരുപാട് വർഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാൽ അത് സന്തോഷം ഉള്ള കാര്യമായിരിക്കും. തീർച്ചയായും അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അതിനു ശേഷം ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരുവിധ ബന്ധവുമില്ല ” മാർക്കോ മറ്റരാസി പറഞ്ഞു.

സിദാൻ നടത്തിയ പ്രകടനങ്ങൾ ഇന്നും ലോക ഫുട്ബോൾ പ്രേമികൾക്ക് ഹരമാണ്. ആ ലോകകപ്പിന് ശേഷം സിദാൻ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകന്റെ റോളിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിച്ചു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ