ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്. താരത്തിന്റെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചെൽസി താരമായ പെഡ്രോ നെറ്റോ
പെഡ്രോ നെറ്റോ പറയുന്നത് ഇങ്ങനെ:
“ഞാൻ കുട്ടിയായിരുന്നപ്പോൾ എൻ്റെ മാതാപിതാക്കളുമായും സഹോദരിമാരുമായും റൊണാൾഡോയുടെ അഭിമുഖങ്ങൾ കാണാറുണ്ടായിരുന്ന്. അദ്ദേഹം സംസാരിക്കുന്ന രീതി, മികച്ച ആളാകാനുള്ള വഴി എന്നതിനെ കുറിച്ചും, നിങ്ങൾ എല്ലായ്പ്പോഴും മികച്ചവനാണെന്ന് നിങ്ങൾ ചിന്തിക്കണം, കാരണം നിങ്ങൾ സ്വയം വിശ്വസിക്കുന്നില്ലെങ്കിൽ മറ്റാരും അങ്ങനെ ചെയ്യില്ല. ആ വാക്കുകൾ കേട്ട് ഞാൻ ഇൻസ്പയേഡ് ആയി. അദ്ദേഹം ചിന്തിക്കുന്ന രീതിയും പ്രവർത്തിക്കുന്ന രീതിയും പിന്തുടരേണ്ട ഒരു മാതൃകയാണെന്ന് ഞാൻ കരുതുന്നു” പെഡ്രോ നെറ്റോ പറഞ്ഞു.