മെസി കാരണം എനിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്, അവസാനം അദ്ദേഹം എതിരാളിയാകും എന്ന് കരുതിയില്ല: പൗലോ മാള്‍ഡീനി

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ഇപ്പോൾ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പരിക്ക് കാരണം ലയണൽ മെസി പുറത്തായിരിക്കുകയാണ്.

ക്ലബ് ലെവലിൽ മെസി ഇപ്പോൾ കളിക്കുന്നത് അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിക്ക് വേണ്ടിയാണ്. അമേരിക്കൻ ലീഗ് ലോക പ്രശസ്തമായതിന്റെ കാരണം ലയണൽ മെസിയാണെന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം. മെസിയെ എ സി മിലാനിൽ കളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അവസാനം അദ്ദേഹം എതിരാളിയായി മാറിയെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇറ്റാലിയൻ താരമായ പൗലോ മാള്‍ഡീനി.

പൗലോ മാള്‍ഡീനി പറയുന്നത് ഇങ്ങനെ:

“മെസിയെ എ സി മിലാനിൽ കളിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ അത് സാധ്യമാകില്ലെന്ന് മനസിലായി. കാരണം സമയം ഒരുപാട് വൈകിയിരുന്നു. ഞങ്ങളുടെ എതിരാളികളായ ഇന്റർ മിലാനിൽ മെസി കളിച്ചേക്കുമെന്ന് അന്ന് വാർത്തകളുണ്ടായിരുന്നു. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയി” പൗലോ മാള്‍ഡീനി പറഞ്ഞു.

ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ നോക്കിയ മത്സരമായിരുന്നു അർജന്റീന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം. എന്നാൽ ലയണൽ മെസിയും, നെയ്മർ ജൂനിയറും പരിക്കിനെ തുടർന്ന് പിന്മാറിയത് ആരാധകർക്ക് നിരാശയായി. മാർച്ച് 26 നാണ് മത്സരം നടക്കുക.

Read more