മെസിക്കും റൊണാൾഡോക്കും ഒപ്പം ഞാൻ കളിച്ചിട്ടുണ്ട്, ഇവരിൽ ഏറ്റവും മികച്ചവൻ അവനാണ്; രസകരമായ അഭിപ്രായം പങ്കുവെച്ച് സൂപ്പർതാരം

ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇടയിൽ ആരാണ് മികച്ച കളിക്കാരൻ എന്ന തർക്കം ഫുട്ബോൾ ആരാധകർ കാലാകാലങ്ങളായി നിലനിൽക്കുന്നതാണ്. രണ്ട് സൂപ്പർ താരങ്ങൾക്കൊപ്പവും കളിക്കാനുള്ള അതുല്യമായ പദവി ലഭിച്ച മുൻ അർജന്റീനയുടെയും റയൽ മാഡ്രിഡിന്റെയും മധ്യനിര താരമായിരുന്ന ഫെർണാണ്ടോ ഗാഗോയുടെതായിരുന്നു ഈ വിഷയത്തിലെ രസകരമായ ഒരു അഭിപ്രായം.

2018 ൽ സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയോട് സംസാരിച്ച ഗാഗോ പറഞ്ഞു:

“എനിക്ക് അവൻ [റൊണാൾഡോ] ഒന്നാം നമ്പർ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ചത് മെസിയാണ്, കാരണം അവൻ കളിക്കുന്ന രീതിയും കളിയിൽ അവൻ ചെലുത്തുന്ന സ്വാധീനവും മെസിക്ക് മുകളിലാണ് ”ഗാഗോ പറഞ്ഞു.

“മെസിക്ക് അവിശ്വസനീയമായ കഴിവുണ്ട്, അവൻ കളിക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു.” “അര സെക്കൻഡിനുള്ളിൽ ഒരു മത്സരം ജയിക്കാനുള്ള കഴിവ് അവനുണ്ടെന്ന് ഞങ്ങൾക്കറിയാം, അവൻ ഉണ്ടെങ്കിൽ കോൺഫിഡൻസ് കൂടും,”

“എപ്പോൾ വേണമെങ്കിലും ജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന തോന്നൽ എല്ലാ കളിയിലും എനിക്കുണ്ട്. മെസിയുടെ നോട്ടം പോലും കളിയിൽ വ്യതാസം ഉണ്ടാകുന്നു. “അദ്ദേഹത്തിന് അവിശ്വസനീയമായ വ്യക്തിത്വമുണ്ട്, അവൻ കളി നന്നായി മനസ്സിലാക്കുന്നു.”

Latest Stories

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024-25: 'ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല'; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ