ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബപ്പേ. എന്നാൽ നാളുകൾ ഏറെയായി താരം ഫോമിലല്ല കളിക്കുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് പോയ താരത്തിന് കാര്യങ്ങൾ വിചാരിച്ച പോലെ നടത്താൻ സാധിക്കുന്നില്ല. 2022 ഇൽ അർജന്റീനയെ ഒറ്റയ്ക്ക് വിറപ്പിച്ച താരം ഇപ്പോൾ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നിലവിൽ നടത്തി വരുന്നത്.
എംബാപ്പയ്ക്ക് എന്ത് കൊണ്ടാണ് റയലിൽ തിളങ്ങാൻ സാധിക്കാത്തതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിൽ താനും ഉണ്ടായിരുന്നെങ്കിൽ എംബാപ്പയ്ക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുക്കാമായിരുന്നു എന്നാണ് റൊണാൾഡോ അഭിപ്രായപ്പെടുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:
” എംബാപ്പെയെ സംബന്ധിച്ച് റയല്‍ മാഡ്രിഡില്‍ കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാണ്. കാരണം ഒരു സ്‌ട്രൈക്കറായി എങ്ങനെയാണ് കളിക്കേണ്ടതെന്നു അവനറിയില്ല. എന്റെ അഭിപ്രായത്തില്‍ എംബാപ്പെയുടെ പൊസിഷനും അതല്ല”
ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നു:
Read more
” ഞാനും യഥാര്‍ഥത്തില്‍ ഒരു സ്‌ട്രൈക്കറായിരുന്നില്ല. വിങുകളിലാണ് ഞാന്‍ കളിച്ചിരുന്നത്. പക്ഷെ ഞാന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നതു കാരണം ആളുകള്‍ ഇക്കാര്യം മറന്നുപോയി. ഞാൻ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നെങ്കിൽ എംബാപ്പയ്ക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തേനെ. ഞാന്‍ ഒരിക്കലും ഒരു യഥാര്‍ഥ നമ്പര്‍ 9 ആയിരുന്നില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.