ഐ ലീഗിലും പിള്ളേര് പൊളിച്ചു; ചെന്നൈ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

ഇന്ത്യന്‍ അണ്ടര്‍ 17, 19 ടീമംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഇന്ത്യന്‍ ആരോസിന് ഐ ലീഗിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ ജയം. ബാംബോളിനില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി താരങ്ങള്‍ ചെന്നൈ എഫ്‌സിയെ തുരത്തിയത്. മത്സരത്തില്‍ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അങ്കിത് ജാദവ് രണ്ടു ഗോള്‍ നേടി. ബോറിസ് സിങ് തങ്ജം ആണ് മൂന്നാം ഗോളിനുടമ.

കളിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈ എഫ്‌സി പോസ്റ്റിലേക്ക് പന്തെത്തിച്ചുകൊണ്ടാണ് ഇന്ത്യയുടെ ജൂനിയര്‍ താരങ്ങള്‍ ഐ ലീഗ് തുടങ്ങിയത്. 20ാം മിനിട്ടിലാണ് അങ്കിത് ചെന്നൈ വലയില്‍ ആദ്യം പന്തെത്തിച്ചത്. രണ്ടാം പകുതിയുടെ 58ാം മിനുട്ടില്‍ അങ്കിത് ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 90ാം മിനുട്ടില്‍ തങ്ക്ജത്തിലൂടെ ഇന്ത്യന്‍ ആരോസ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മത്സരത്തിന് മുമ്പ് ടീമിന്റെ പരിശീലകനായ ലൂയിസ് നോര്‍ട്ടണ്‍ ഈ ടീമില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷക്കരുതെന്ന് ആരാധകരോട് അഭ്യാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവി ശോഭനമാക്കാനുള്ള താരങ്ങള്‍ ജിഎംസി ബാംബോളിനില്‍ നടത്തിയത്.

Latest Stories

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ