"എല്ലാവരെയും പോലെ ഇതിൽ ഞാനും നിരാശനാണ്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാർസിലോണ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സിലോണ പരാജയപ്പെടുത്തിയത്.

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. 52 ശതമാനവും പൊസഷൻ ബാഴ്‌സയുടെ കൈകളിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിൽ തന്നെ ബാഴ്‌സിലോണ 4 ഗോളുകളും വലയിൽ കയറ്റിയിരുന്നു. ബാഴ്‌സയ്ക്ക് വേണ്ടി ലാമിന് യമാൽ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റാഫീഞ്ഞ, അലെജാന്‍ഡ്രോ ബാല്‍ഡേ എന്നിവരാണ് ഗോൾ അടിച്ചത്. റയലിന് വേണ്ടി ആദ്യം ഗോൾ നേടി ലീഡ് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. തുടർന്ന് റോഡ്രിഗോയും ഗോൾ നേടി.

മത്സര ശേഷം വളരെ നിരാശനായ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അൻസെലോട്ടി തോൽവിയുടെ പ്രധാന കാരണം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” എല്ലാവേയും പോലെ തന്നെ ഈ മത്സരത്തിന്റെ ഫലത്തിൽ ഞാനും നിരാശനാണ്. എന്നാൽ ഇതൊരു സാധാരണ ഫീലിംഗ് ആണ്. അത് മറച്ച് വെക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷെ ഇത് ഫുട്ബോൾ ആണ്. ചില സ്ഥലത്ത് നമ്മൾ വിജയിക്കും, ചില സ്ഥലത്ത് നമ്മൾ പരാജയത്തിൽ നിന്ന് പഠിക്കും. ഇനിയും ഒരുപാട് സീസണുകൾ ഉണ്ട്. ശക്തമായി തന്നെ ഞങ്ങൾ തിരിച്ച് വരും ” കാർലോ അൻസലോട്ടി പറഞ്ഞു.