ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്, അവിടെ സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പാണ്; അഭിപ്രായം തുറന്നുപറഞ്ഞ് സാവി

ഞായറാഴ്ച (ഫെബ്രുവരി 5) സെവിയ്യയെ തോൽപ്പിച്ച് ബാഴ്‌സലോണ 2022-23 ലാ ലിഗ ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഈ ഫലത്തിന്റെ സന്തോഷത്തോടൊപ്പം മല്ലോർക്കയോടുള്ള റയൽ മാഡ്രിഡിന്റെ തോൽവി കൂടി ആയപ്പോൾ ഒന്നാം സ്ഥാനത്ത് 8 പോയിന്റ് ലീഡിൽ സുരക്ഷിതമായി ഇരിക്കാനും ടീമിന് സാധിച്ചു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

സെവിയ്യയ്‌ക്കെതിരെ, മൂന്ന് ഗോളിന്റെ മികച്ച ജയമാണ് ബാഴ്‌സയ്ക്ക് കിട്ടിയത്. 8 പോയിന്റ് ലീഡ് എന്നത് സുരക്ഷിത ലീഡ് ആയി പറയാമെങ്കിലും താൻ അങ്ങനെ കരുതുന്നില്ല എന്നും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാൻ റയലിന് പറ്റുമെന്ന് തനിക്ക് അറിയാമെന്നുമാണ് സാവി പറയുന്നത്.

“അവർ [റയൽ മാഡ്രിഡ്] ഇപ്പോഴും പ്രിയപ്പെട്ടവരാണ്, കാരണം അവർ നിലവിലെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാണ്. ഞാൻ ഞങ്ങളെ പ്രിയപ്പെട്ടവരായി കാണുന്നില്ല, സ്ഥാനാർത്ഥികളായാണ് ഞാൻ കാണുന്നത്. റയൽ മാഡ്രിഡ് അവസാനം വരെ മത്സരത്തിൽ തുടരുമെന്ന് എനിക്കറിയാം, ഞങ്ങൾക്കറിയാം. ചരിത്രപരമായ തിരിച്ചുവരവുകൾ ഉണ്ടായിട്ടുണ്ട്, എന്നാലും ഞങ്ങൾ ഇപ്പോൾ നല്ല ഒരു സ്ഥാനത്ത് ഇരിക്കുന്നതിൽ സന്തോഷം.”

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍