ഞാൻ ഇവാനോട് സമാധാനപരമായി സംസാരിക്കാമെന്ന് പറഞ്ഞതാണ്, അദ്ദേഹമാണ് കേൾക്കാതെ ടീമുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്; ഇവാന് എതിരെ മാച്ച് റിപ്പോർട്ടിൽ ക്രിസ്റ്റൽ ജോൺ

ഐഎസ്എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യതയേന റിപോർട്ടുകൾ ഇന്നലെ മുതൽ പുറത്ത് വന്നിരുന്നു. ലീഗിന് വലിയ നാണക്കേട് ഉണ്ടാക്കിയ രീതിയിൽ കളിക്കാരുമായി ഇവാൻ നടത്തിയ ബഹിഷ്കരണം നോക്കിയാണ് ഫുട്‍ബോൾ ഫെഡറേഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷയിൽ ഒതുങ്ങുമെങ്കിലും അതിനേക്കാൾ വലിയ പണി പരിശീലകന് കിട്ടാനുള്ള സാധ്യതയാണ് ഇതുവഴി കാണുന്നത്.

റഫറി ക്രിസ്റ്റൽ ജോൺ നൽകിയ മാച്ച് റിപ്പോർട്ടും ഇവാനെതിരെയാണ് , അതിൽ പറയുന്നത് ഇങ്ങനെ- “മുഖ്യ പരിശീലകന് എന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടച്ച്‌ലൈനിനടുത്ത് വച്ച് സംസാരിക്കാമെന്ന് ഞാൻ കെബിഎഫ്‌സിയുടെ മാനേജരോട് നിർദ്ദേശിച്ചു. ഈ ഓഫർ നിരസിച്ച് കെബിഎഫ്‌സി ടീമും അവരുടെ സ്റ്റാഫും അവരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

എന്തിരുന്നാലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിക്ക് ഗോള്‍ അനുവദിച്ചതിലെ വിവാദത്തില്‍ പ്രതികരിച്ച് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പലരും രംഗത്ത് എത്തിയിരുന്നു. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചു.

അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍