മെസി നീ ചെറിയ ചെറുക്കനാണ് എന്ന് പറഞ്ഞ് അയാളെ കളിയാക്കി, അതിന് അദ്ദേഹം നൽകിയ മറുപടി ഞെട്ടിച്ചു; കളിയാക്കാൻ പോയ തന്നെ മെസി കണ്ടം വഴിയോടിച്ച കഥ പറഞ്ഞ് റൊണാൾഡോയുടെ സഹതാരം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ അൽ-നാസർ ടീമംഗം അൽവാരോ ഗോൺസാലസ് ഒരിക്കൽ ലയണൽ മെസ്സിയെ പരിഹസിക്കുകയും ആ കാലിയാക്കലിന്റെ തിരിച്ചടി അനുഭവിക്കുകയും ചെയ്തു. 2019 ൽ RMC സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ, മുൻ എസ്പാൻയോൾ ഡിഫൻഡർ, അന്നത്തെ ബാഴ്‌സലോണ ക്യാപ്റ്റൻ ആയിരുന്ന മെസിയെ താൻ എങ്ങനെയാണ് കളിയാക്കിയത് എന്നും അദ്ദേഹം അതിന് നൽകിയ മറുപടി എന്താണെന്നും താരം ഓർത്തെടുത്തിരിക്കുകയാണ്.

ലയണൽ മെസിയും അൽവാരോ ഗോൺസാലസും സ്‌പെയിനിൽ അവരുടെ ഡെർബി പോരാട്ടത്തിൽ യഥാക്രമം ബാഴ്സ, എസ്പാനിയോൾ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. കാറ്റലോണിയയിലെ അവകാശങ്ങൾക്കായി രണ്ട് ക്ലബ്ബുകളും ചേരിതിരിഞ്ഞ് ഇറങ്ങിയതോടെ ആ പോരാട്ടങ്ങൾക്ക് വലിയ വീര്യം ഉണ്ടായിരുന്നു.

അത്തരമൊരു അവസരത്തിൽ, അർജന്റീനിയൻ ഐക്കണുമായി അൽവാരസ് വഴക്ക് ഉണ്ടാക്കി. കഴിഞ്ഞ സീസണിൽ അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ച സ്പാനിഷ് താരം മെസ്സിയുമായുള്ള ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി:

“ഇത് തികച്ചും രസകരമായ ഒരു കഥയാണ്,” അദ്ദേഹം ആർഎംസി സ്പോർട്സിനോട് (സ്പോർട്ട്ബൈബിൾ വഴി) പറഞ്ഞു. “എസ്പാൻയോളും ബാഴ്‌സലോണയും തമ്മിൽ തുടർച്ചയായി മൂന്ന് ഡെർബികൾ നടന്ന ഒരു കാലഘട്ടമായിരുന്നു അത്. മികച്ച തീവ്രതയുള്ള മത്സരങ്ങൾ.

ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാറുണ്ടായിരുന്നു. ഞാൻ അവനോട് പറഞ്ഞു: ‘നീ ശരിക്കും ചെറുതാണ്.’ അവൻ എന്നെ നോക്കി മറുപടി പറഞ്ഞു: ‘നീ, നീ ഫുട്ബോളിൽ ശരിക്കും മോശമാണ്.’ അതിന് ഞാൻ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു ‘അതെ, നമ്മൾ രണ്ടുപേരും ശരിയാണ്.’ ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ഈ കഥ സ്പെയിനിൽ ഒരുപാട് പുഞ്ചിരികൾ കൊണ്ടുവന്നു.”

2014-നും 2016-നും ഇടയിൽ എസ്പാൻയോളിനെ പ്രതിനിധീകരിച്ചതിന് ശേഷം. 2016 ഓഗസ്റ്റിൽ അൽവാരോ ഗോൺസാലസ് വില്ലാറിയലിൽ ചേർന്നു. പിന്നീട് 2022-ൽ അൽ നാസറിൽ ഒരു സീസൺ മാത്രം ചെലവഴിച്ച് നിലവിലെ ക്ലബ്ബായ അൽ ഖദ്‌സിയയിലേക്ക് മാറി.

അതേസമയം, ലയണൽ മെസ്സി, 2021 വേനൽക്കാലത്ത് ബാഴ്‌സലോണയുമായുള്ള തന്റെ 17 വർഷത്തെ കരിയർ അവസാനിപ്പിച്ചു, പാരിസ് സെന്റ് ജെർമെയ്‌നിൽ ഒരു ഫ്രീ ഏജന്റായി ചേർന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇന്റർ മിയാമിയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം രണ്ട് വർഷം ഫ്രഞ്ച് തലസ്ഥാനത്ത് ചെലവഴിച്ചു, അവിടെ അദ്ദേഹം ഇപ്പോൾ കളിക്കുന്നു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്