കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നുതന്നെ എനിക്ക് വിരമിക്കണം; ആഗ്രഹം പറഞ്ഞ് ലൂണ

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍നിരയിലാണ് ഉറുഗ്വെ താരം അഡ്രിയാന്‍ ലൂണ. ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ ഫൈനല്‍ വരെയും രണ്ടാം സീസണില്‍ പ്ലേയ് ഓഫ് വരെയുമെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചതില്‍ ലൂണയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഇപ്പോഴിതാ ടീമിനോടും ആരാധകരോടുമുള്ള തന്റെ ആഗാധമായ ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലൂണ.

ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കുടുംബത്തോടൊപ്പം ആയിരിക്കാനാവില്ല. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എന്നെ ഇവിടെ ഇന്ത്യയില്‍, വീട്ടിലാണെന്ന തോന്നല്‍ നല്‍കുന്നു. അവര്‍ എനിക്ക് ഒരുപാട് സ്‌നേഹം നല്‍കുന്നു. അതിനാല്‍ ഞാന്‍ അവരോട് നന്ദിയുള്ളവനാണ്.

അവര്‍ നല്‍കുന്ന സ്‌നേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അതുകൊണ്ടാണ് മൈതാനത്ത് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത്. അവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും ആരാധകര്‍ക്കും സന്തോഷം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. അവരെന്നെ സ്‌നേഹിക്കുന്നു, ഞാനവരെ സ്‌നേഹിക്കുന്നു, ഇതൊരു നല്ല ബന്ധമാണ്.

ഇന്ത്യയിലേക്ക് വരാനുള്ള എന്റെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ ഇപ്പോള്‍ സംതൃപ്തനാണ്. അതിനര്‍ത്ഥം ഞാന്‍ ശരിയായ തീരുമാനമെടുത്തുവെന്നാണ്. എനിക്ക് ഇവിടെ ഇന്ത്യയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലല്ലെങ്കിലും ടീമുമായി ഞാന്‍ സൗഹൃദത്തിലായിരിക്കും. എന്റെ കരിയര്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് എന്റെ തീരുമാനം- ലൂണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ