മെസി എന്നോട് ആവശ്യപ്പെട്ട കാര്യം കേട്ട് ഞാൻ ഞെട്ടി: നെയ്മർ ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലയണൽ മെസി, നെയ്മർ ജൂനിയർ എന്നിവരുടെ സൗഹൃദം കാണാൻ എന്നും ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. ബാഴ്‌സലോണയിൽ കളിച്ച ശേഷം ഇരുവരും 2021 ഇൽ പിഎസ്ജിക്ക് വേണ്ടി വീണ്ടും കുപ്പായം അണിഞ്ഞു. എന്നാൽ ഇപ്പോൾ മെസി ഇന്റർ മിയാമിയിലും, നെയ്മർ സാന്റോസ് എഫ്‌സിയിലുമാണ് കളിക്കുന്നത്.

ബാഴ്‌സലോണയിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് മെസി തന്നോട് എങ്ങനെയാണ് പെനാൽറ്റി എടുക്കേണ്ടതെന്ന് ചോദിച്ചിരുന്നു. മെസിയെ പോലെയുള്ള താരം തന്നോട് വന്നു ഇങ്ങനെ ചോദിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞിരിക്കുകയാണ് നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” മെസിയെ പെനല്‍റ്റിയെടുക്കാന്‍ ഞാന്‍ സഹായിച്ചിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പരിശീലനം നടത്തവെയാണ് അദ്ദേഹം ഇതേക്കുറിച്ച് എന്നോടു ചോദിച്ചത്. നീ എങ്ങനെയാണ് ഈ തരത്തില്‍ പെനല്‍റ്റികളെടുക്കുന്നതെന്നായിരുന്നു മെസിയുടെ ചോദ്യം. അതു കേട്ട് ഞാന്‍ ശരിക്കും അമ്പരന്നു. നിങ്ങള്‍ ലയണല്‍ മെസിയാണ്. എനിക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. തുടര്‍ന്ന് പെനല്‍റ്റിയെടുക്കുന്നത് മെസിയെ പഠിപ്പിക്കുകയും അദ്ദേഹം അതു പരിശീലിക്കുകയും ചെയ്തു” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍