ബാഴ്‌സലോണയ്ക്ക് വേണ്ടി എക്കാലത്തെയും ഗംഭീര പ്രകടനം നടത്തിയ താരം ആരാണെന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ ആരാധകർ പറയുന്ന പേര് അത് ലയണൽ മെസി എന്നായിരിക്കും. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തിയും മെസി തന്നെ. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളതിൽ വെച്ച് ഏത് റെക്കോഡ് ആണ് താരത്തിന്റെ ഫേവറേറ്റ് എന്ന് മെസിയോട് ചോദിക്കപ്പെടുന്നുണ്ട്. സെക്സ്ടപിൾ എന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്. 2009ലായിരുന്നു ബാഴ്സ സെക്സ്ടപിൾ പൂർത്തിയാക്കിയത്
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
” ബാഴ്സലോണക്കൊപ്പം സെക്സ്ടപിൾ നേടിയ വർഷമാണ് എന്റെ ഫേവറേറ്റ് റെക്കോർഡ്.ആ വർഷം ഞാൻ എല്ലാം ആസ്വദിച്ചിരുന്നു. ഓരോ മത്സരവും ട്രെയിനിങ്ങുകളും ഓരോ ദിവസവും ഞാൻ ആസ്വദിച്ചിരുന്നു. റിസൾട്ടിന്റെ കാര്യത്തിൽ വളരെയധികം കോൺഫിഡൻസോടുകൂടിയായിരുന്നു അന്ന് ഞങ്ങൾ ഇറങ്ങിയിരുന്നത്. എപ്പോൾ കിരീടങ്ങൾ നേടും എന്നുള്ളത് മാത്രമായിരുന്നു അന്നത്തെ ചോദ്യം. സത്യം പറഞ്ഞാൽ ഞാൻ അന്ന് എല്ലാം ആസ്വദിച്ചിരുന്നു. ഞങ്ങളെല്ലാവരും അന്ന് അതെല്ലാം എൻജോയ് ചെയ്തിട്ടുണ്ട് “ ലയണൽ മെസി പറഞ്ഞു.