മെസിയും, എംബപ്പേയും നെയ്മറും ഉള്ള കാലം ഞാൻ മറക്കില്ല; മുൻ പിഎസ്ജി പ്രസിഡന്റ് അഭിപ്രായപ്പെട്ടു

ഒരു കാലത്ത് ഏറ്റവും കൂടുതൽ മികച്ച താരങ്ങൾ ഉള്ള ക്ലബ് ആയിരുന്നു പിഎസ്ജി. ടീമിലേക്ക് ബ്രസീൽ ഇതിഹാസമായ നെയ്മർ ജൂനിയർ, അർജന്റീനൻ ഇതിഹാസം ലയണൽ മെസി എന്നിവർ കൈലിയൻ എംബാപ്പയുടെ കൂടെ ചേർന്നതിന് ശേഷം മികച്ച ഫാൻസ്‌ പവർ ആണ് ടീമിനുണ്ടായത്. എന്നാൽ ഇപ്പോൾ ഇവർ ആരും ടീമിൽ പങ്കാളികൾ അല്ല. പിഎസ്ജി ക്ലബിന്റെ പേര് ഇത്രയും പ്രശസ്തമാകാൻ കാരണം എം.എൻ.എം (മെസി, നെയ്മർ, എംബപ്പേ) തന്നെയാണ് എന്നത് ഉറപ്പാണ്.

പക്ഷെ കളിക്കളത്തിൽ ചില മത്സരങ്ങൾ വിജയിച്ചെങ്കിലും പ്രധാനപ്പെട്ട ട്രോഫികൾ ഒന്നും തന്നെ താരങ്ങൾക്ക് നേടി കൊടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് മുൻ ഫ്രഞ്ച് പ്രസിഡണ്ടായ നിക്കോളാസ് സർക്കോസി സംസാരിച്ചു.

നിക്കോളാസ് സർക്കോസി പറയുന്നത് ഇങ്ങനെ:

” സൂപ്പർ താരങ്ങൾ വന്നതോടുകൂടിയാണ് പിഎസ്ജി ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആയി മാറിയത്. എംബപ്പേയും നെയ്മറും മെസ്സിയും ഒക്കെ കളിച്ച ആ കാലം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അത് മനോഹരമായിരുന്നു, ഞാനത് മറക്കുകയുമില്ല. പക്ഷേ ഒരുപാട് സൂപ്പർ താരങ്ങൾ ഉള്ളതിനേക്കാൾ നല്ലത് ഒരു ടീം എന്ന നിലയിൽ മികച്ച രൂപത്തിൽ കളിക്കുക എന്നതാണ്. അത് ഇപ്പോൾ വ്യക്തമാണ്. ഇപ്പോഴത്തെ പരിശീലകൻ അതിലാണ് വിശ്വസിക്കുന്നത് ” നിക്കോളാസ് സർക്കോസി പറഞ്ഞു.

സൂപ്പർ താരങ്ങളുടെ വിടവ് ടീമിനെ ഇപ്പോൾ ബാധിക്കുന്നില്ല. മികച്ച പ്രകടനം ഈ സീസണിൽ പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജി തന്നെയാണ്. എംബാപ്പയുടെ അഭാവം ടീമിനെ ബാധിക്കുമോ എന്ന പേടി ആരാധകർക്ക് ഉണ്ടായിരുന്നു. എന്തായാലും മികച്ച പ്രകടനമാണ് പിഎസ്ജി ഇപ്പോൾ നടത്തുന്നത്.

Latest Stories

'ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം'; ചര്‍ച്ചയായി എംഎം ലോറന്‍സിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ്

സഞ്ജു സാംസൺ തിരികെ ഇന്ത്യൻ ജേഴ്‌സിയിൽ; ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് വീണ്ടും അവസരം

ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

"മെസി കേമൻ തന്നെ, പക്ഷെ ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല"; ഗാരത് ബെയ്ൽ തിരഞ്ഞെടുത്തത് ആ ഇതിഹാസത്തെ

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

"എന്റെ തന്ത്രം ആർക്കും പ്രവചിക്കാൻ സാധിക്കില്ല"; ബംഗ്ലാദേശിനെ പൂട്ടിയത് എങ്ങനെ എന്ന് പറഞ്ഞ് രോഹിത്ത് ശർമ്മ

'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ