" റൊണാൾഡോ എന്നോട് ചെയ്ത മോശം പ്രവർത്തി ഞാൻ ഒരിക്കലും മറക്കില്ല"; മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ

ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്.

ഒരിക്കൽ റൊണാൾഡോ നടക്കും വഴിയിൽ മാധ്യമ പ്രവർത്തകനായ ഡിയാഗോ ടോറസ് മത്സരത്തിനെ കുറിച്ച് ചോദിക്കുകയും, ആ ചോദ്യം ഇഷ്ടപ്പെടാതെ റൊണാൾഡോ അദ്ദേഹത്തിന്റെ മൈക്ക് എടുത്ത് പുഴയിലേക്ക് എറിയുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ
അന്ന് വൈറൽ ആയിരുന്നു.

ഡിയാഗോ ടോറസ് പറയുന്നത് ഇങ്ങനെ:

” ഞാൻ റൊണാൾഡോയോട് അടുത്ത മത്സരത്തിന് തയ്യാറാണോ എന്ന് മാത്രമാണ് ചോദിച്ചത്. എന്റെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം അപ്പോൾ തന്നെ എന്റെ മൈക്ക് എടുത്ത് പുഴയിലേക്ക് എറിയുകയും ചെയ്തു. എന്ത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യ്തതെന്ന് എനിക്ക് അറിയില്ല. റൊണാൾഡോ മനസ്സിൽ വേറെ എന്തെങ്കിലും ചിന്തയിൽ ആയിരുന്നിരിക്കാം. ബോധമുള്ള സമയമായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നു” ഡിയാഗോ ടോറസ് പറഞ്ഞു.