അഞ്ച് മാര്‍ക്ക് പോയാലും കുഴപ്പമില്ല, മെസിയെ കുറിച്ച് ഞാന്‍ എഴുതൂല; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് വൈറല്‍

‘മെസിയെക്കുറിച്ച് ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാണ്’- ഈ ഒരു ഉത്തരക്കടലാസ് കേരളക്കരയാകെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കടുത്ത നെയ്മര്‍ ആരാധികയായ തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി. സ്‌കൂളിലെ റിസ ഫാത്തിമ എന്ന നാലാം ക്ലാസുകാരിയാണ് ഈ വൈറല്‍ ഉത്തരത്തിന് പിന്നില്‍.

നാലാംക്ലാസിലെ മലയാളം ചോദ്യപേപ്പറിലാണ് മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് എഴുതാനുണ്ടായിരുന്നത്. റിസയാകട്ടെ ബ്രസീലിന്റെയും സൂപ്പര്‍ താരം നെയ്മറിന്റെയും കടുത്ത ആരാധികയാണ്. അതിനാല്‍ തന്നെ പല ബ്രസീല്‍ ഫാന്‍സിനെ പോലെ തന്നെ റിസയും ഉത്തരം എഴുതാന്‍ മടിച്ചു.

‘ഞാന്‍ ഉത്തരം എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല’- എന്ന് ചോദ്യത്തോടുള്ള എതിര്‍പ്പ് ശക്തമായിതന്നെ പ്രകടിപ്പിച്ച് റിശ ഉത്തരക്കടലാസില്‍ കുറിച്ചു. സംഭവം വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു.

Read more

മെസി, റൊണോള്‍ഡോ ആരാധകരോട് പോര് പതിവാണെന്ന് റിസ പറയുന്നു. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ റിസ ഫാത്തിമയ്ക്ക് നെയ്മര്‍ ജഴ്സി സമ്മാനിക്കുകയും ചെയ്തു.