2026 ലോകകപ്പിൽ മൽസരിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എന്നാൽ ഇപ്പോൾ കോപ്പ അമേരിക്ക കിരീടം നിലനിർത്തുന്നതിലാണ് തന്റെ ശ്രദ്ധ എന്നും അത് കഴിഞ്ഞ് ബാക്കി പരിപാടികൾ പറയാമെന്നും മെസി അറിയിച്ചിരിക്കുന്നു. അവസാന ലോകകപ്പ് ആയിരിക്കും 2022 ലെതെന്ന് മെസി നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാൽ ലോകകപ്പ് നേടിയ ശേഷം തന്റെ പദ്ധതികളിൽ മാറ്റം വന്നേക്കുമെന്നും മെസി അറിയിച്ചിരുന്നു.
”പൂർണ മികവിൽ കളിക്കളത്തിൽ തുടരാൻ സാധിക്കുന്ന കാലത്തോളം ഞാൻ അര്ജന്റീന കുപ്പായത്തിൽ ഉണ്ടാകും. ഇപ്പോൾ എന്റെ ചിന്ത കോപ്പ് അമേരിക്ക കളിക്കുന്നതാണ്. ശേഷം ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. സാധാരണ ലോകകപ്പ് പോലൊരു ടൂർണമെന്റിൽ കളിക്കാൻ അനുവദിക്കാത്ത പ്രായത്തിലേക്കാണ് (39) ഞാൻ എത്താൻ പോകുന്നത്. ആദ്യം കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ആ തീരുമാനം ഞാൻ മാറ്റി. ഇപ്പോൾ കോപ്പ അത് കഴിഞ്ഞ് ബാക്കി എന്തും ” – ഇഎസ്പിഎന്നിന് അനുവദിച്ച അഭിമുഖത്തിൽ മെസി പറഞ്ഞു.
”കോപ്പയിൽ ടീം നല്ല പ്രകടനം ആണെങ്കിൽ എനിക്ക് അത് പ്രചോദനമാകും. പിന്നെയും കളിക്കാൻ എന്നെ അത് സഹായിച്ചേക്കും. എന്തയാലും എല്ലാം കോപ്പ ആശ്രയിച്ചിരിക്കും.” താരം പറഞ്ഞു.
സീസണിൽ ഇന്റർ മിയമിക്കായി മെസി മികച്ച പ്രകടനമാണ് നടത്തിയത്. ഇടക്ക് പരിക്ക് പറ്റിയെങ്കിലും ഇപ്പോൾ മനോഹരമായി തിരിച്ച് വന്നിരിക്കുകയാണ് താരം