ബ്രസീൽ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷിയസ് ജൂനിയർ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് സ്പാനിഷ് താരമായ റോഡ്രിയാണ് ഇത്തവണത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. അതിൽ പ്രതിഷേധിച്ച് റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് വിനി കാഴ്ച വെക്കുന്നത്. പക്ഷെ കഴിഞ്ഞ മത്സരത്തിൽ വലൻസിയക്കെതിരെ എതിരെ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇന്ന് ഡിപോർടിവ മിനറായ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ വിനി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.
കളിക്കളത്തിൽ ഒരുപാട് തവണ വിനീഷിയസുമായി ഏറ്റുമുട്ടിയ താരമാണ് സ്പാനിഷ് താരമായ പാബ്ലോ മാഫിയോ. വിനിയുടെ മികവിനെ കുറിച്ചും, അദ്ദേഹവുമായി ഏറ്റുമുട്ടിയ സമയത്തെ കുറിച്ചും സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാബ്ലോ മാഫിയോ.
പാബ്ലോ മാഫിയോ പറയുന്നത് ഇങ്ങനെ:
” നിലവിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷ്യസ്. ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എനിക്ക് തോന്നുന്നു ഞങ്ങൾ കളിച്ച മത്സരമായിരിക്കും ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങൾ. അവനും ഞാനും തമ്മിൽ താരതമ്യം ചെയ്യ്താൽ ഞാൻ തന്നെ വിജയിക്കും, അതിൽ ഒരു സംശയവും ഇല്ല. 10 സെക്കന്റ് കൊണ്ട് ഞാൻ അവനെ കീഴ്പ്പെടുത്തും” പാബ്ലോ മാഫിയോ പറഞ്ഞു.