"വിനിഷ്യസിനെ ഞാൻ 10 സെക്കന്റ് കൊണ്ട് കീഴ്പ്പെടുത്തും"; സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷിയസ്‌ ജൂനിയർ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് സ്പാനിഷ് താരമായ റോഡ്രിയാണ് ഇത്തവണത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. അതിൽ പ്രതിഷേധിച്ച് റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് വിനി കാഴ്ച വെക്കുന്നത്. പക്ഷെ കഴിഞ്ഞ മത്സരത്തിൽ വലൻസിയക്കെതിരെ എതിരെ അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഇന്ന് ഡിപോർടിവ മിനറായ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ വിനി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കളിക്കളത്തിൽ ഒരുപാട് തവണ വിനീഷിയസുമായി ഏറ്റുമുട്ടിയ താരമാണ് സ്പാനിഷ് താരമായ പാബ്ലോ മാഫിയോ. വിനിയുടെ മികവിനെ കുറിച്ചും, അദ്ദേഹവുമായി ഏറ്റുമുട്ടിയ സമയത്തെ കുറിച്ചും സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാബ്ലോ മാഫിയോ.

പാബ്ലോ മാഫിയോ പറയുന്നത് ഇങ്ങനെ:

” നിലവിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് വിനീഷ്യസ്. ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എനിക്ക് തോന്നുന്നു ഞങ്ങൾ കളിച്ച മത്സരമായിരിക്കും ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങൾ. അവനും ഞാനും തമ്മിൽ താരതമ്യം ചെയ്യ്താൽ ഞാൻ തന്നെ വിജയിക്കും, അതിൽ ഒരു സംശയവും ഇല്ല. 10 സെക്കന്റ് കൊണ്ട് ഞാൻ അവനെ കീഴ്പ്പെടുത്തും” പാബ്ലോ മാഫിയോ പറഞ്ഞു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്