മത്സരത്തിൽ ജയിച്ചു, പക്ഷെ എനിക്ക് ഹാർട്ട് അറ്റാക്ക് വന്ന സംഭവം നടന്നു; ആ നിമിഷം ഞാൻ ശരിക്കും ഞെട്ടി: യുർഗൻ ക്ലോപ്പ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടീമിന്റെ ജയം. കൂടുതൽ ഗോളുകൾക്ക് ജയിച്ചില്ലല്ലോ എന്ന് മാത്രം ആയിരിക്കും ലിവർപൂളിന് ഉള്ള സങ്കടം.

ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ലീഡ് നിലനിർത്താനും ലിവർപൂളിനായി. എന്നാൽ മത്സരത്തിനിടെ  യുർഗൻ ക്ലോപിന് വളരെയധികം വേദന കൊടുത്ത ഒരു സംഭവം ഉണ്ടായി. പരിശീലകന്റെ വിവാഹ മോതിരം മത്സരത്തിനിടെ നഷ്ടപ്പെട്ടു. ഇതോടെ താൻ ഭയന്ന് പോയെന്നും എന്നാൽ മോതിരം കിട്ടിയപ്പോഴാണ് ആശ്വാസം വന്നതെന്നും പരിശീലകൻ പറഞ്ഞു.

“വിവാഹ മോതിരം നഷ്ടപ്പെട്ടത് എനിക്ക് വലിയ ഞെട്ടൽ ഉണ്ടാക്കി. അത് തിരിച്ചുകിട്ടിയപ്പോഴാണ് എനിക്ക് ആശ്വാസം വന്നത്. മുമ്പും എനിക്ക് ഇതുപോലെ മോതിരം നഷ്ടം ആയിട്ടുണ്ട്,. ഒരു വലിയ കടലിൽ തന്നെയാണ് മോതിരം നഷ്ടമായത്. തിരിച്ചുകിട്ടിയത് ഭാഗ്യം. ഞാനിപ്പോൾ ഒന്നോ രണ്ടോ കിലോ ഭാരം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മോതിരത്തിന് ചെറിയ അയവ് സംഭവിച്ചിട്ടുണ്ട് ” ഇതാണ് മത്സരശേഷം ക്ലോപ് പറഞ്ഞിട്ടുള്ളത്.

ആരാധകരെ അഭിസംബോധനം ചെയ്യുന്ന സമയത്താണ് പരിശീലകന്റെ മോതിരം നഷ്ടമായത്. പിന്നീട് ക്യാമറാമാൻ അത് എവിടെയാണ് വീണതെന്ന് കാണിക്കുന്നുണ്ട്. അത് കിട്ടിയപ്പോൾ ഉള്ള പരിശീലകന്റെ മുഖഭാവവും വിഡിയോയിൽ കാണാൻ സാധിക്കും.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ